Budhaditya Yoga 2023: ബുധാദിത്യ യോഗം ഈ രാശിക്കാർക്ക് സമ്മാനിക്കും ഭാഗ്യവർഷം!
കുംഭം രാശിയില്‍ രൂപപ്പെടുന്ന ബുധാദിത്യയോഗം എല്ലാ രാശികളേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് പ്രത്യേക ശുഭഫലങ്ങള്‍ നല്‍കും. ബുധാദിത്യ രാജയോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൊണ്ടുവരുന്നതെന്ന് നമുക്കറിയാം.
മേടം (Aries): ബുധാദിത്യ രാജയോഗം രൂപപ്പെടുന്നതിലൂടെ മേടം രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഈ യോഗത്താല്‍ ഇവർക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, എല്ലാ മേഖലയിലും വിജയം എന്നിവയുണ്ടാകും. ബിസിനസ്സില്‍ പണം നിക്ഷേപിക്കുന്നത് ഗുണം ചെയ്യും
ഇടവം (Taurus): ഇടവം രാശിയുടെ പത്താം ഭാവത്തിലാണ് ബുധന്റെ സംക്രമണം നടക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ബുധാദിത്യ യോഗത്തിന്റെ ഫലം ഈ രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ബിസിനസ്സിലും ജോലിയിലും നിങ്ങള്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കും. ആത്മവിശ്വാസം വര്‍ധിക്കും. ജോലിയില്‍ സ്ഥല മാറ്റം ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. രാഷ്ട്രീയത്തില്‍ സജീവമായിരിക്കുന്നവര്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും.
മിഥുനം (Gemini): ബുധാദിത്യയോഗം മിഥുനം രാശിക്കാര്‍ക്കും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നൽകും. താഴില്‍രംഗത്തുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം പുരോഗതിയും ഉണ്ടാകും.
ചിങ്ങം (Leo): ചിങ്ങം രാശിയുടെ അധിപന്‍ സൂര്യനാണ്. ഈ സമയം ബുധന്‍ സൂര്യനുമായി ചേരുന്നു. അതുകൊണ്ടുതന്നെ ചിങ്ങം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗത്തിലൂടെ ധാരാളം ഗുണങ്ങള്‍ ലഭിക്കും. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ ലാഭം ഉണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ വന്നേക്കും.
തുലാം (Libra): തുലാം രാശിക്കാർക്കും ഈ സമയം സാമ്പത്തിക സ്ഥിതി ശക്തമാകും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാൻ കഴിയും.
ധനു (Sagittarius): ബുധാദിത്യയോഗം രൂപപ്പെടുന്നതിനാല്‍ ധനുരാശിക്കാര്‍ക്ക് ഈ സമയംം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും, ബിസിനസ്സിലും ജോലിയിലും വിജയം ലഭിക്കും.
മകരം (Capricorn): ബുധന്റെ രാശിമാറ്റം മൂലം രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മകരം രാശിക്കാര്‍ക്കും വലിയ സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. ധനലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. വരുമാനം വര്‍ധിച്ചേക്കും. വിദേശത്തുനിന്നും ലാഭം ലഭിക്കും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)