Budhaditya Rajyog: ബുധാദിത്യയോഗം ഈ രാശിക്കാർക്ക് നൽകും വൻ ധലാഭം

Tue, 10 Jan 2023-7:59 am,

ജ്യോതിഷ പ്രകാരം ബുധനും സൂര്യനും ഒരേ രാശിയിൽ നിൽക്കുമ്പോഴാണ് ബുദ്ധാദിത്യ രാജയോഗം ഉണ്ടാകുന്നത്. ജ്യോതിഷത്തിൽ ഇത് ശുഭകരമായി കണക്കാക്കപ്പെടുന്നു, ഈ രാജയോഗം പല രാശിക്കാരിലുമുള്ളവർക്ക് വളരെ ഗുണം ചെയ്യും.

മകരം: മകരം രാശിയിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഈ സമയം പ്രത്യേകിച്ചും ഗുണം ചെയ്യും. മകരം രാശിയുടെ രണ്ടാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത് ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിജയം ലഭിക്കും. സാമ്പത്തിക ഞെരുക്കം മൂലം ബുദ്ധിമുട്ടുന്നവർക്ക് ഈ സമയം അനുകൂലമാണ്. വൈകാതെ ധനത്തിന്റെ പ്രശ്‌നത്തിൽ നിന്നും മുക്തി നേടും.

മീനം: മീന രാശിക്കാർക്ക് സൂര്യ-ബുധ സംയോജനത്തിൽ നിന്ന് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ബുധാദിത്യ രാജയോഗം ഈ രാശിക്കാർക്ക് വരുമാനത്തിന്റെ കാര്യത്തിൽ ശുഭകരമായിരിക്കും. മീനം രാശിയുടെ  11-ാം ഭാവത്തിലാണ് ഈ യോഗമുണ്ടാകുന്നത്. ഇതിനെ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭവനമായി കണക്കാക്കുന്നു. നിങ്ങളുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവിന് സാധ്യതയുണ്ട്. നിക്ഷേപമനുസരിച്ച് ഈ സമയം അനുകൂലമായിരിക്കും. ഈ സമയത്ത് പഴയ നിക്ഷേപങ്ങളിൽ നിന്നും നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും.

 

ഇടവം:  ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് ബുദ്ധാദിത്യ രാജയോഗത്തോടെ നല്ല ദിവസങ്ങൾ തുടങ്ങും. ഇടവം രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗമുണ്ടാകുന്നത്. ഇത് ഭാഗ്യം, വിദേശം എന്നിവയുടെ ഭവനമായി കണക്കാക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് എല്ലാ ജോലികളിലും ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. വിദേശത്ത് പഠിക്കാനുള്ള ആഗ്രഹം ഉടൻ സഫലമാകും. ജോലി ചെയ്യുന്നവർക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തം ലഭിക്കും.  സമൂഹത്തിൽ ബഹുമാനവും ആദരവും വർധിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link