Budhaditya Yog: ബുധാദിത്യ യോഗത്തിലൂടെ ഈ രാശിക്കാർക്ക് തൊഴിൽ-ബിസിനസിൽ ലഭിക്കും വൻ വിജയം!
മകരത്തിൽ സൂര്യന്റെ സാന്നിധ്യം ബുധാദിത്യ യോഗം രൂപപെട്ടിരിക്കുകയാണ്. ജ്യോതിഷത്തിൽ ഈ യോഗം വളരെ ശുഭകരവും ഫലദായകവുമാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഈ യോഗത്തിലൂടെ കരിയറിൽ പുരോഗതിയും നിക്ഷേപത്തിൽ നിന്നുള്ള ലാഭവും ബഹുമാനവും ലഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
വൃശ്ചികം (Scorpio): ബുധനും സൂര്യനും ചേർന്ന് രൂപം കൊള്ളുന്ന ബുധാദിത്യ രാജയോഗം വൃശ്ചിക രാശിക്കാർക്ക് വളരെ ശുഭകരവും ഫലദായകവുമായിരിക്കും. വൃശ്ചിക രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ യോഗമുണ്ടാകുന്നത്. രാഷ്ട്രീയവുമായി ബന്ധമുള്ള ഈ രാശിക്കാർക്ക് ചില സ്ഥാനമാനങ്ങൾ ലഭിക്കും. ഈ കാലയളവിൽ നിങ്ങളുടെ ബഹുമാനവും വർദ്ധിക്കും. മൂന്നാം ഭാവത്തിൽ സൂര്യൻ ശക്തനാണെന്ന് പറയപ്പെടുന്നു, അത്തരമൊരു സാഹചര്യത്തിൽ വ്യക്തിക്ക് നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കാനുള്ള സാധ്യതകളുണ്ട്. മാത്രമല്ല കരിയറിൽ പുരോഗതിയുടെ സാധ്യതയും സൃഷ്ടിക്കപ്പെടും.
ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാർക്ക് ഈ സമയം വളരെ ശുഭകരവും ഫലദായകവുമായിരിക്കും. രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. കുട്ടികളുടെ ഭാഗത്ത് നിന്നും നല്ല വാർത്തകൾ ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് ലഭിക്കുന്ന ബഹുമാനം വർദ്ധിക്കും. ജോലിക്കാർക്ക് കൂടുതൽ ഉത്തരവാദിത്തം ലഭിക്കും. ഇതോടൊപ്പം വ്യക്തിക്ക് പ്രണയകാര്യങ്ങളിൽ വിജയം നേടാനും കഴിയും. കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നവർക്ക് ഉടൻ തന്നെ നല്ല വാർത്തകൾ ലഭിച്ചേക്കും.
മകരം (Capricorn): ബുധാദിത്യ യോഗം മകര രാശിക്കാർക്കും അനുകൂലമായിരിക്കും. ഈ രാശിയിൽ ഈ യോഗം ആറാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇവിടെ സൂര്യനും ബുധനും ശക്തമായിരിക്കും. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് കോടതി കാര്യങ്ങളിൽ വിജയം ലഭിക്കും. പഴയ രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. മാത്രമല്ല ശത്രുക്കളുടെ മേൽ നിങ്ങൾക്ക് ഈ സമയം വിജയം നേടാൻ കഴിയും. സാമ്പത്തിക സ്ഥിതി ശക്തമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)