Double Rajayoga: വർഷങ്ങൾക്ക് ശേഷം കുംഭ രാശിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ഫെബ്രുവരി മുതൽ സുവർണ്ണകാലം!
Budhaditya/Shash Rajyog: ജ്യോതിഷത്തിൽ നീതിയുടെ ദേവനായ ശനിയുടേയും ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെയും ഗ്രഹങ്ങളുടെ രാജകുമാരൻ ബുധന്റെയും പങ്ക് വളരെ പ്രധാനമായി കണക്കാക്കുന്നു. സൂര്യനും ബുധനും എല്ലാ മാസവും ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും. എന്നാൽ എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും സാവധാനത്തിൽ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി.
ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ ഏകദേശം രണ്ടര വർഷമെടുക്കും. അതുകൊണ്ടാണ് ശനി അതെ രാശിയിലേക്ക് മടങ്ങാൻ 30 വർഷമെടുക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ശനിയോടൊപ്പം സൂര്യനും ബുധനും ചലനങ്ങൾ മാറ്റുന്നത് എല്ലാ രാശിക്കാർക്കും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും.
നിലവിൽ ശനി മൂല ത്രികോണ രാശിയായ കുംഭത്തിലാണ്. അതിലൂടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. അതുപോലെ സൂര്യനും കുംഭം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇനി ഫെബ്രുവരി 20 ആയ നാളെ ബുധൻ കുംഭത്തിൽ സംക്രമിക്കും. അത്തരമൊരു സാഹചര്യത്തിൽ കുംഭത്തിൽ ബുധൻ്റെയും സൂര്യൻ്റെയും കൂടിച്ചേരൽ ഉണ്ടാകുകയും ബുധാദിത്യ രാജയോഗം രൂപപ്പെടുകയും ചെയ്യും.
ഇതിലൂടെ വർഷങ്ങൾക്ക് ശേഷം കുംഭത്തിൽ ഒന്നിച്ച് 2 രാജയോഗം ഉണ്ടാകുകയാണ് ഇതിലൂടെ 3 രാശിക്കാർക്ക് വിശേഷ ഫലം ലഭിക്കും. ആ രാശിക്കാർ ഏതൊക്കെ അറിയാം...
കുംഭം (Aquarius): 30 വർഷത്തിനു ശേഷം കുംഭ രാശിയിൽ ശനി ഉദിക്കുന്നതും ശശ് രാജയോഗം രൂപപ്പെടുന്നതും ഇവർക്ക് ഭാഗ്യം നൽകും. നിങ്ങൾക്ക് സമൂഹത്തിൽ ബഹുമാനം, ജോലിയിൽ പ്രമോഷനും ഇൻക്രിമെൻ്റും ലഭിക്കും. പങ്കാളിത്തത്തോടെ വ്യാപാരം നടത്തുന്നവർക്ക് ലാഭസാധ്യതകൾ ഉണ്ടാകും. വരുമാനം വർദ്ധിക്കുകയും പുതിയ സ്രോതസ്സുകൾ തുറക്കുകയും ചെയ്യും.
ചിങ്ങം (Leo): ശശ് മഹാപുരുഷ , ബുധാദിത്യ രാജയോഗം എന്നിവ ചിങ്ങം രാശിക്കാർക്ക് വളരെ നല്ലതാണ്. ഭാഗ്യം കൂടെയുണ്ടാകും. ശശ് രാജയോഗം സാമ്പത്തിക സ്ഥിതി ശക്തമാകും, വാഹനമോ വസ്തുവോ വാങ്ങാൻ സാധ്യത. ഈ രണ്ട് രാജയോഗം വിവാഹിതരുടെ ജീവിതത്തിൽ സന്തോഷം നൽകും. ജോലി ചെയ്യുന്നവർക്ക് സമയം നല്ലതായിരിക്കും. അവർക്ക് ചില പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം.
മേടം (Aries): സൂര്യൻ, ബുധൻ, ശനി എന്നിവരുടെ സാന്നിധ്യത്താൽ രൂപപ്പെടുന്ന ശശ്, ബുധാദിത്യ രാജ യോഗം മേടം രാശിക്കാർക്ക് ഗുണകരമാകും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. വരുമാനം വർധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. പഴയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും. സ്റ്റോക്ക് മാർക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ നിന്ന് ലാഭം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)