Jupiter Gochar 2023: 2024 വരെ ഈ 3 രാശിക്കാർക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല, ലഭിക്കും വൻ പുരോഗതി
Guru Rashi parivartan: 8 മാസത്തിന് ശേഷം വ്യാഴം ചൊവ്വയുടെ രാശിയായ മേടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വ്യാഴത്തിന് ശരിക്കും ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പോകാൻ 18 മാസം വേണം. ഏപ്രിൽ 22 ന് വ്യാഴം മീനം വിട്ട് മേട രാശിയിൽ പ്രവേശിചിരിക്കുകയാണ്. ഇത് മെയ് വരെ തുടരും. ഈ സമയത്ത് വ്യാഴം 3 രാശിക്കാക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഈ രാശിക്കാർ ഏതൊക്കെയെന്ന് നമുക്ക് നോക്കാം...
തുലാം (Libra): ജ്യോതിഷ പ്രകാരം തുലാം രാശിക്കാർക്ക് വ്യാഴത്തിന്റെ സംക്രമണം പ്രത്യേകിച്ചും ഫലപ്രദമാണ്. വ്യാഴം ഈ രാശിയുടെ ഏഴാം സ്ഥാനത്താണ് പ്രവേശിച്ചിരിക്കുന്നത്. മൂന്ന് ആറ് ഭവനത്തിന്റെ അധിപനാണ് വ്യാഴം. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. കോടതി വ്യവഹാരത്തിൽ വിജയം നേടാം. ജീവിതപങ്കാളി പുരോഗതി കൈവരിക്കും. വിദേശത്തുനിന്നും ആനുകൂല്യങ്ങൾ ലഭിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. വിദേശയാത്രയ്ക്കുള്ള സാധ്യതകളുമുണ്ട്.
കർക്കടകം (Cancer): വ്യാഴത്തിന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് പ്രത്യേക ഗുണം ലഭിക്കും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് വ്യാഴം സഞ്ചരിക്കുന്നത്. ഈ രാശിയുടെ ആറാമത്തെയും ഒമ്പതാമത്തെയും ഭാവത്തിന്റെ അധിപനാണ് വ്യാഴം. അത്തരമൊരു സാഹചര്യത്തിൽ ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ഇത് മാത്രമല്ല 2024 വരെ നിങ്ങൾക്ക് നല്ല സമ്പാദ്യം ഉണ്ടാകും. ഈ കാലയളവിൽ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. വ്യാപാരികൾക്ക് ലാഭം ലഭിക്കും. ധാരാളം പുതിയ പണസ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ഈ രാശിക്കാർക്ക് ഏഴര ശനി നടക്കുകയാണ് അതിനാൽ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
ചിങ്ങം (Leo): ഈ സമയം ചിങ്ങം രാശിക്കാർക്ക് അനുകൂലമായിരിക്കും. വ്യാഴം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ ഒമ്പതാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് മെയ് വരെ തുടരും. അത്തരമൊരു സാഹചര്യത്തിൽ ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ഈ കാലയളവില വസ്തു വാങ്ങുന്നതിനും മറ്റും നല്ലതായിരിക്കും. യാത്രകൾ ഗുണം ചെയ്യും. വിദേശത്ത് പഠനം പൂർത്തിയാക്കാൻ ചിന്തിക്കുന്ന വിദ്യാർത്ഥികളുടെ ആഗ്രഹങ്ങൾ ഉടൻ സഫലമാകും. കുട്ടികളിൽ നിന്ന് സന്തോഷകരമായ ചില വാർത്തകൾ ലഭിക്കും. പ്രണയ ജീവിതത്തിന് ഈ സമയം നല്ലതായിരിക്കും. അവിവാഹിതർക്ക് നല്ല വിവാഹബന്ധം ലഭിച്ചേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)