Mangal Shukra Yuti 2023: ചൊവ്വ-ശുക്ര സംയോഗം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ

Mon, 22 May 2023-4:51 pm,
Shukra Mangal Gochar

മെയ് 30 ന് രാത്രി 7:39 ന് ശുക്രൻ രാശിമാറി ചന്ദ്രന്റെ രാശിയായ കർക്കടകത്തിലെത്തും.  ജൂലൈ 7 വരെ ഇവിടെ തുടരും.  കർക്കടകത്തിൽ ചൊവ്വ നേരത്തെ തന്നെയുണ്ട്.  ഈ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ഗുണകരമായിരിക്കുമെന്ന് നമുക്ക്  നോക്കാം.

Aries

മേടം (Aries): ശുക്രന്റെ സംയോഗം മേട രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ കുടുംബത്തിന്റെ സൗകര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കും, അവർക്ക് സുഖസൗകര്യങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അവിവാഹിതർ വിവാഹിതരാകാൻ സാധ്യതയുണ്ട്.നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കിൽ നിങ്ങൾക്ക് അത് തിരികെ ലഭിക്കും. മാനസിക പിരിമുറുക്കം ഒഴിവാക്കും. മനസ്സ് ശാന്തമായിരിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.

 

Gemini

മിഥുനം (Gemini): ശുക്രന്റെ സംക്രമം മിഥുന രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും.  നിങ്ങൾക്ക് കുടുംബത്തോടൊപ്പം സന്തോഷം ആസ്വദിക്കാൻ കഴിയും.  ഈ സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ കരിയറിൽ വളരെയധികം പുരോഗതിയുണ്ടാകും.  മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയസാധ്യതയുണ്ട്. വരുമാനം വർദ്ധിക്കും.

 

കർക്കടകം (Cancer):  കർക്കടകത്തിലാണ് ശുക്രന്റെ സംക്രമണം നടക്കുന്നത്.  ഈ സംക്രമണം നിങ്ങളുടെ ജീവിതത്തിൽ ശുഭകരമായ ഫലങ്ങൾ നൽകും.  നിങ്ങളുടെ പ്രണയ ജീവിതത്തിൽ സൗന്ദര്യം വർദ്ധിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. ജോലിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. ഭാവിയിൽ നിങ്ങൾക്ക് അതിൽ നിന്നും പ്രയോജനം ലഭിക്കും.

 

കന്നി (Virgo):  ചൊവ്വയും ശുക്രനും കൂടിച്ചേരുന്നത് കന്നിരാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. നിങ്ങൾ സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുകയും അവിവാഹിതരായിരിക്കുന്നവർക്ക് ഒരു നല്ല പങ്കാളിക്കായുള്ള അവരുടെ അന്വേഷണം പൂർത്തീകരിക്കുന്നതിനും കഴിയും. സഹോദരങ്ങളുടെ പൂർണ പിന്തുണയുണ്ടാക്കിയിരിക്കും.

 

മകരം (Capricorn): നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. ജീവിത പങ്കാളിയോടോ അല്ലെങ്കിൽ പ്രണയ പങ്കാളിയോടോ നിഗ്നൾക്കുള്ള സ്നേഹം വർദ്ധിക്കും. ജീവിതം പ്രണയം നിറഞ്ഞതായിരിക്കും. അതേസമയം, പ്രൊഫഷണൽ ജീവിതവും മികച്ചതായിരിക്കും. പുതിയ തൊഴിൽ വാഗ്‌ദാനം ലഭിക്കും. ബിസിനസ്സ് അതിവേഗം വളരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link