Malayalam Astrology: ഇവർക്കെല്ലാം ഇനി നേട്ടങ്ങൾ, കുംഭം രാശിയിലെ ചൊവ്വയുടെ സംക്രമണം വഴി നേട്ടങ്ങൾ കൈവരും
ജ്യോിതിഷത്തിൽ വീണ്ടും ഗ്രഹങ്ങൾ തങ്ങളുടെ രാശി മാറാൻ പോവുകയാണ്. താമസിയാതെ ചൊവ്വ വീണ്ടും ശനിയിൽ സഞ്ചരിക്കാൻ പോകുന്നു. മാർച്ച് 15-ന് വൈകുന്നേരം 06:22 ന് മകരം രാശിയിൽ നിന്ന് ചൊവ്വ കുംഭത്തിൽ പ്രവേശിക്കും. ചൊവ്വയുടെ ഈ ചലനം ചില രാശി ചിഹ്നങ്ങൾക്ക് ഗുണകരമാണ്. എന്നാൽ ചിലർ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതുവഴി ഏതൊക്കെ രാശിക്കാർക്കാണ് ഏറ്റവും മികച്ച കാലം ഉണ്ടാവുക എന്നത് നോക്കാം.
ചിങ്ങം രാശിക്കാർക്ക് നല്ല ഫലങ്ങൾ കൈവരുന്ന സമയമാണിത്. നിങ്ങളുടെ കരിയർ മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും നിങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക. കുടുംബവും സുഹൃത്തുക്കളും നിങ്ങളോടൊപ്പമുണ്ടാകും. ഈ കാലയളവിൽ നിങ്ങൾക്ക് യാത്ര ചെയ്യാനും സാധിക്കും.
മേടം രാശിക്കാർക്ക് ഇക്കാലയളവ് വളരെ പ്രയോജനകരമായിരിക്കും. ഈ സമയത്ത് ആകസ്മികമായ ചില സാമ്പത്തിക നേട്ടങ്ങൾ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ഊർജ്ജം നിറഞ്ഞവരായിരിക്കുന്ന കാലമാണിത്. കരിയറിൽ ഏതെങ്കിലും വിധത്തിലുള്ള തന്ത്രങ്ങൾ കൂടി നിങ്ങൾക്ക് ഇക്കാലയളവിൽ ഇറക്കാവുന്നതാണ്. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാൻ സാധിക്കും. ഒപ്പം നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫറും ലഭിക്കും.
കുംഭം രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ കാലം കൈവരും. ഇക്കാലയളവിൽ നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. മേലധികാരി നിങ്ങളിൽ സന്തുഷ്ടനായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുൻപത്തേതിനേക്കാൾ മികച്ചതായിരിക്കും.
ഏപ്രില് 22 വരെ ചൊവ്വ കുംഭം രാശിയിൽ തുടരുന്നതാണ്. ജ്യോതിഷത്തിലെ പ്രധാന മാറ്റങ്ങളിൽ ഒന്നാണിത്
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണമായും ശരിയാണെന്ന് സീ സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധനെ സമീപിക്കുക