Budh Margi 2023: ഒരു മാസത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ശക്തമായ നേട്ടങ്ങൾ, ഇവരുടെ ഭാഗ്യം തെളിയും

Wed, 17 May 2023-5:30 am,

മേടരാശിയിൽ ബുധൻ സംക്രമിചാറ്റിലൂടെ പല രാശിക്കാരുടെയും ജീവിതത്തിൽ അതിന്റെ ശുഭഫലം ദൃശ്യമാകും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...

മിഥുനം (Gemini):  ജ്യോതിഷ പ്രകാരം മേട രാശിയിലെ ബുധന്റെ നേര്രേഖയിലുള്ള സഞ്ചാരം മിഥുന രാശിക്കാരുടെ ജീവിതത്തിൽ അനുകൂലമായ സ്വാധീനം ചെലുത്തും. ഈ സമയത്ത് മുടങ്ങിക്കിടന്ന വരുമാനം ലഭിക്കും. വരുമാനം വർദ്ധിക്കുന്നതിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും. ഈ സമയത്ത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ഈ കാലയളവിൽ കടം നൽകിയ പണം തിരികെ നൽകാം. പ്രണയ ബന്ധങ്ങളിലെ പിരിമുറുക്കത്തിന് ആശ്വാസം ലഭിക്കും. നിങ്ങളുടെ സ്നേഹം കൂടുതൽ ശക്തമാകും. മുതിർന്നവരുമായുള്ള ബന്ധം മെച്ചപ്പെടും അതിലൂടെ കുടുംബത്തിൽ നേട്ടമുണ്ടാകും.

 

കർക്കടകം (Cancer):  ഈ രാശിക്കാർക്ക് ഈ സമയം ഐശ്വര്യവും ഫലദായകവുമായിരിക്കും. കരിയർ മുതൽ വ്യക്തിജീവിതം വരെ ഈ സമയത്ത് നിങ്ങൾക്ക് നല്ല വാർത്തകൾ കേൾക്കാനാകും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. മാതാപിതാക്കളുമായുള്ള ബന്ധത്തിൽ ശക്തി ഉണ്ടാകും. ജോലിയിൽ നിങ്ങളുടെ സ്ഥാനം മികച്ചതാകും. ശുഭകരമായ ഫലങ്ങൾ ലഭിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് മുതിർന്നവരുടെ അനുഗ്രഹം ഉണ്ടാകും. അവരുടെ സഹകരണത്തോടെ നിങ്ങളുടെ കരിയറിൽ മുന്നേറാൻ കഴിയും. പഴയ പ്രശ്നങ്ങൾ മാറി ആരോഗ്യം മെച്ചപ്പെടും.

കന്നി (Virgo):  ജ്യോതിഷ പ്രകാരം കന്നിരാശിക്കാർക്കും ഈ കാലഘട്ടം വളരെ പ്രത്യേകതയുള്ളതാണ്. ഈ സമയത്ത് പൂർവ്വിക സ്വത്ത്, അനന്തരാവകാശം, കിട്ടാനുള്ള പണം എന്നിവലഭിക്കും. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന പണം ഈ സമയത്ത് ഗുണം ചെയ്യും. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും.  ഒരു പ്രമോഷൻ ഓഫർ ലഭിക്കും. വിദ്യാർത്ഥികൾക്കും ഈ സമയം നല്ലതാണ്. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. വിദേശത്തേക്ക് പോകാനുള്ള അവസരങ്ങൾ ഉണ്ടാകും.

ധനു (sagittarius): മേട രാശിയിൽ ബുധൻ സംക്രമിക്കുന്നത് ധനു രാശിക്കാർക്ക് ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ ചിന്തയും യുക്തിയും വർദ്ധിക്കും. നിങ്ങൾ ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് വിജയം ലഭിക്കും. ബിസിനസ്സിൽ വിപുലീകരണം ഉണ്ടാകും. പരസ്പരം വിശ്വാസമർപ്പിച്ച് നിങ്ങൾക്ക് നിങ്ങളുടെ ബന്ധം സംരക്ഷിക്കാൻ കഴിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link