Malayalam Astrology: ശനി മാറ്റം ഭാഗ്യം നേടി തരും; ഈ രാശിക്കാർക്ക് കൈവരുന്നത് നിധി ആവാം, രാശി ഫലം അറിയാം
ജ്യോതിഷത്തിൽ, ഓരോ ഗ്രഹവും നിശ്ചിത സമയത്ത് രാശി ചക്രങ്ങളിൽ സഞ്ചരിച്ച് ഉദിച്ച് അസ്തമിക്കും ഇതിൻ്റെ സ്വാധീനം എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തിലും ഉണ്ടാവും.
ശനിയുടെ മാറ്റങ്ങളും ഇത് പോലെയാണ് . ശനിയുടെ ചെറിയ മാറ്റം പോലും എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും ഫെബ്രുവരി 11-ന് ശനി കുംഭത്തിൽ അസ്തമിക്കും. ചില രാശിക്കാർക്ക് ഈ സമയം ശുഭകരവും ഫലപ്രദവുമാണ്. ഈ സമയത്ത് ഏത് രാശിക്കാർക്കാണ് ഗുണം എന്ന് നോക്കാം.
മേടം രാശിക്കാർക്ക് ജോലിസ്ഥലത്ത് ഒരു പുതിയ വ്യക്തിത്വം ലഭിച്ചേക്കാം. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടുന്ന സമയമാണ്. മുതിർന്നവരുമായി ഇടപഴകാൻ മേടം രാശിക്കാർക്ക് അവസരം ലഭിക്കും. ഈ കാലയളവിൽ ഒരു നല്ല ജോലി ഓഫർ നിങ്ങൾക്കായി വന്നേക്കാം. സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും. ബിസിനസ്സിലും ജോലിയിലും നേട്ടങ്ങളും ഇക്കാലയളവിൽ നിങ്ങൾക്ക് ഉണ്ടാക്കാം
മിഥുനം രാശിക്കാർക്ക് ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. സർക്കാർ ജോലികൾ വേഗത്തിൽ പൂർത്തിയാകും. ബിസിനസ്സിൽ നിന്ന് നിങ്ങൾക്ക് ലാഭമുണ്ടാകും. കഠിനാധ്വാനത്തിൻ്റെ പൂർണമായ ഫലം ഈ കാലയളവിൽ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെങ്കിൽ, ഈ സമയത്ത് ഒരു വിവാഹാലോചന വന്ന് ചേരാം.
തുലാം രാശിക്കാർ ഈ കാലയളവിൽ അൽപ്പം കുഴപ്പത്തിലകപ്പെട്ടേക്കാം. തുലാം രാശിക്കാരുടെ സ്വത്ത്, വാഹനം തുടങ്ങിയ ആഗ്രഹങ്ങൾ സഫലമാകും.ഭൗതിക സുഖങ്ങളിലെ വർദ്ധനവ് ഈ കാലയളവിൽ ഉണ്ടാകാം. ബിസിനസ്സിൽ വിപുലീകരണം ഉണ്ടാകും. പൂർവിക സ്വത്തിൽ ലാഭം ഉണ്ടാകും. നിങ്ങളുടെ സാമൂഹിക സാഹചര്യവും മെച്ചപ്പെടും. ജോലിസ്ഥലത്ത് മുതിർന്നവരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പിന്തുണ ലഭിക്കും.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.