Malayalam Astrology | ചൈത്ര നവരാത്രി വരുന്നു, ഇവർക്കിനി ഭാഗ്യകാലം; നേട്ടങ്ങളുടെ ഘോഷ യാത്ര
ഹൈന്ദവ വിശ്വാസ പ്രകാരം ചൈത്ര നവരാത്രി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഏപ്രിൽ 9-ന് ആരംഭിച്ച് ഏപ്രിൽ 17-നാണ് ചൈത്ര നവരാത്രി അവസാനിക്കുന്നത്. ഒൻപത് ദിവസങ്ങളിലായി പ്രത്യേകമായാണ് ദുർഗാ ദേവിയെ ആരാധിക്കുന്നത്. ജ്യോതിഷ പരമായും ഈ വർഷത്തെ ചൈത്ര നവരാത്രി വളരെ പ്രത്യേകതയുള്ളതായി കണക്കാക്കപ്പെടുന്നു.
ജ്യോതിഷ പ്രകാരം സർവാർത്ത സിദ്ധി യോഗ, അമൃത സിദ്ധി യോഗ, ശാഷ് സിദ്ധി യോഗ എന്നിവ ഈ വർഷം നവരാത്രിയിൽ രൂപം കൊള്ളും. 30 വർഷത്തിന് ശേഷം അപൂർവ്വമായാണ് ഇത്തരമൊരു യോഗം രൂപം കൊള്ളുന്നത്. ചൈത്ര നവരാത്രി ദിനത്തിലാണ് ഈ പ്രത്യേക യോഗ രൂപം കൊള്ളുന്നത്. ഇത്തരത്തിൽ ചൈത്ര നവരാത്രിയിൽ ഏത് രാശിക്കാർക്കാണ് മികച്ച കാലം വരുന്നതെന്ന് നോക്കാം.
ചൈത്ര നവരാത്രി മേടം രാശിക്കാർക്ക് ശുഭകരമായിരിക്കും. എല്ലാ ജോലികളിലും പുരോഗതിയുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. പുതിയ തൊഴിൽ മേഖലകൾ ഇക്കാലയളവിൽ വികസിക്കും. ഏതെങ്കിലുമൊക്കെ തൊഴിൽ ചെയ്യുന്നവർക്ക് വിജയം നേടാൻ കഴിയും. കുടുംബാന്തരീക്ഷം മികച്ചതായിരിക്കും
ഇടവം രാശിക്കാർക്ക് ചൈത്ര നവരാത്രി കാലത്ത് ആരോഗ്യം മെച്ചപ്പെടും. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ മൂലം അസ്വസ്ഥത അനുഭവിക്കുന്നവർക്ക് അതിൽ നിന്നും മോചനം ലഭിക്കും.ജോലി ചെയ്യുന്നവരുടെ ശമ്പളം വർദ്ധിക്കാം. നിങ്ങളുടെ വരുമാന സ്രോതസ്സുകൾ മെച്ചപ്പെടും. പുതിയ സ്രോതസ്സുകൾ ലഭിക്കും. കുടുംബത്തിനോ നിങ്ങൾക്കോ വരുന്ന എല്ലാ തടസ്സങ്ങളും മാറാം.
കർക്കിടകം രാശിക്കാർക്ക് സന്തോഷത്തിൻറെ കാലമായിരിക്കും.ഈ സമയത്ത് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ കൈവരും. വിദേശത്ത് ജോലി ലഭിക്കാനുള്ള സാധ്യതയും ഇത് വഴി വർദ്ധിക്കും. ജീവിതത്തിലെ എല്ലാ പ്രശ് നങ്ങളും ഇല്ലാതാകും. വർഷത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിൽ ഒന്നായിരിക്കും ഇക്കാലയളവ്. മാനസികമായ വിശ്രമം ഈ സമയത്ത് നിങ്ങൾക്ക് അനുഭവപ്പെടും