7th Pay Commission: ദീപാവലിക്ക് മുൻപ് ഈ ജീവനക്കാർക്ക് ബമ്പർ ലോട്ടറി, ഡിഎ വർധിപ്പിച്ചു
ദീപാവലിക്ക് മുൻപ് ഈ ജീവനക്കാർക്ക് ബമ്പർ ലോട്ടറി
ദസറയോട് അനുബന്ധിച്ചുള്ള മന്ത്രിസഭാ യോഗത്തിൽ ക്ഷാമബത്തയിൽ 4 ശതമാനം വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്രസർക്കാരിന്റെ ഈ പ്രഖ്യാപനത്തിന് മുൻപ് തന്നെ ചില സംസ്ഥാനങ്ങളിൽ ജീവനക്കാരുടെ ഡിഎയുടെ കാര്യത്തിൽ തീരുമാനമായിരുന്നു.
ഈ സമയം തമിഴ്‌നാട്ടിലെ 1700 ആവിൻ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു.
സംസ്ഥാനത്തെ 1700 ആവിൻ ജീവനക്കാർക്ക് ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ചു. ഇതോടെ ഡിഎ നിലവിലുള്ള 34 ശതമാനത്തിൽ നിന്ന് 38 ശതമാനമായി ഉയർന്നു. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനാണ് ആവിൻ (Aavin). ഇത് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്.
ഡിഎ വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം 1700 ആവിൻ ജീവനക്കാർക്ക് ഗുണം ചെയ്യും. നേരത്തെ തമിഴ്‌നാട് കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷനിലും (Tamil Nadu Cooperative Milk Producers Federation) ആറ് ജില്ലാ യൂണിയനുകളിലും പ്രവർത്തിക്കുന്ന ജീവനക്കാർക്ക് 38% നിരക്കിൽ ഡിഎ ലഭിച്ചിരുന്നു. ഇതിന് പുറമെ മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് 34 ശതമാനം അലവൻസ് അനുവദിച്ചിട്ടുണ്ട്.
ജീവനക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് എല്ലാ ആവിൻ ജീവനക്കാർക്കും ഏകീകൃത ഡിഎ നിരക്ക് പ്രഖ്യാപിച്ചു. ഈ നടപടിക്ക് ശേഷം സർക്കാരിന്റെ വാർഷിക ചെലവിൽ 3.18 കോടി രൂപയുടെ വർധനവ് വരുമെന്നാണ് പ്രതീക്ഷ.
കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ഡിഎയും 4 ശതമാനം വർധിപ്പിച്ചു. സർക്കാർ ഡിഎ നിലവിലെ 42 ശതമാനത്തിൽ നിന്നും 46 ശതമാനമായി ഉയർത്തി.