ജസ്പ്രീത് ബുമ്ര വിവാഹിതനായി; ആദ്യ ചിത്രങ്ങൾ പുറത്ത് വന്നു
എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് ജസ്പ്രീത് ബുമ്ര വിവാഹിതനായി. സ്പോർട്സ് അവതാരികയായ സജ്ഞന ഗണേഷനെയാണ് ബുമ്ര വിവാഹം ചെയ്തത്. ഗോവയിൽ വെച്ച് തിങ്കളാഴ്ചയാണ് വിവാഹം നടന്നത്.
മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ബുമ്രയും സഞ്ജനയും വിവാഹിതരായ വിവരം ആരാധകരെ അറിയിച്ചത്
വിവാഹത്തിന് 2 പേരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിന്റെ അവസാന മത്സരത്തിന് തൊട്ട് മുമ്പാണ് സ്വകാര്യ കാരണങ്ങൾ കാണിച്ച് ബുമ്ര ടീമിൽ നിന്ന് പുറത്ത് പോയത്. എന്നാൽ ബുമ്ര വിവാഹിതനാകുന്ന വാർത്ത ആരും പുറത്ത് വിട്ടിരുന്നില്ല.
ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബോളറായ ബുമ്രയില്ലാതെയാണ് ഇത്തവണ T20 മത്സരത്തിൽ ഇന്ത്യ ഇംഗ്ളണ്ടിനെ നേരിടുന്നത്.