Saree Cancer: ഇന്ത്യയില്‍ പതിവായി സാരിയുടുക്കുന്ന സ്ത്രീകളില്‍ ക്യാന്‍സര്‍! ഞെട്ടിക്കുന്ന കണ്ടെത്തൽ

Fri, 05 Apr 2024-12:03 pm,
Saree cancer

മുംബൈയിലെ ആർഎൻ കൂപ്പർ പോലുള്ള ആശുപത്രികളിൽ നടത്തിയ ഗവേഷണങ്ങളിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.

 

Saree cancer

സാരി ധരിക്കുന്നത് മെഡിക്കൽ ഭാഷയിൽ സ്ക്വാമസ് സെൽ കാർസിനോമയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്. ഈ ക്യാൻസറിനെ സാരി ക്യാൻസർ എന്നാണ് വിളിക്കുന്നത്. 

 

Saree cancer

സാരി ക്യാൻസർ ക്യാൻസർ ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ അതിവേഗം പടരുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് സാരി ക്യാൻസർ കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.     

ഇന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീകൾ വർഷത്തിൽ 365 ദിവസവും സാരിയാണ് ധരിക്കാറുള്ളതെന്ന് എ സി പി എം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്യാൻസർ രോ​ഗ വിദഗ്ധൻ ഡോ.സുദീപ് പറഞ്ഞു. സ്ഥിരമായി സ്ത്രീകൾ അരയിൽ ഒരിടത്ത് തന്നെയാണ് സാരി ഉടുക്കാറുള്ളത്. തൽഫലമായി, അവിടെ അടയാളങ്ങൾ രൂപം കൊള്ളുന്നു. 

 

സാരിക്കുള്ളിൽ കോട്ടൺ നൂലുകൾ കൊണ്ട് നെയ്ത പാവാടകളാണ് ഇവർ ധരിക്കാറുള്ളത്. ഇവ മുറുകെ കെട്ടുന്നത് അരക്കെട്ടിൽ ഘർഷണം ഉണ്ടാക്കുകയും ചർമ്മത്തിന്റെ നിറം മാറ്റുകയും ചെയ്യും. ഒടുവിൽ അവ കറുത്ത പാടുകളായി മാറുകയും ക്യാൻസറിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ഡോ.സുദീപ് വെളിപ്പെടുത്തിയിരിക്കുന്നത്.

 

ചൂടുള്ള കാലാവസ്ഥയിൽ ജീവിക്കുന്ന സ്ത്രീകൾക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ത്രീകൾക്കിടയിൽ ക്യാൻസർ രോഗം അതിവേഗം പടരുകയാണ്. 

 

അടുത്തിടെ, ഒരു 68കാരിക്ക് ക്യാൻസർ വന്നതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞതെന്ന് ഡോക്ടർമാർ പറഞ്ഞു. കശ്മീരി കാൻഗ്രി വസ്ത്രങ്ങൾക്കൊപ്പം ഇറുകിയ ജീൻസ് ധരിക്കുന്നതും ക്യാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link