Pani Puri: പാനിപ്പൂരിയില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തി; ഇവ ജീവന് പോലും ഭീഷണി!
കർണാടകയിൽ പാനിപ്പൂരിയിൽ ക്യാൻസറിന് കാരണമാകുന്ന ചില ഘടകങ്ങൾ കണ്ടെത്തിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ സംഘടനയാണ് എഫ്എസ്എസ്എഐ. കർണാടകയിൽ നിന്ന് എഫ്എസ്എസ്എഐ ശേഖരിച്ച 260 പാനിപ്പൂരി സാമ്പിളുകളിൽ 22% പാനിപ്പൂരികളും സുരക്ഷിതമല്ലെന്നാണ് കണ്ടെത്തിയത്.
കർണാടകയിലെ 79 പാനിപൂരി സ്റ്റാളുകളിൽ എഫ്എസ്എസ്എഐ പരിശോധനകൾ നടത്തി. അതിൽ 49 സ്റ്റാളുകൾ ബെംഗളൂരുവിലാണ്. 260 സാമ്പിളുകളിൽ 41 എണ്ണത്തിലും കൃത്രിമ നിറങ്ങളും ക്യാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മറ്റ് 18 സാമ്പിളുകളും ഗുണനിലവാരമില്ലാത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ബ്രില്യൻ്റ് ബ്ലൂ, സൺസെറ്റ് യെല്ലോ, ടാർട്രാസൈൻ തുടങ്ങി നിരവധി ദോഷകരമായ രാസവസ്തുക്കൾ പാനിപ്പൂരിയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വയറുവേദന, ഹൃദ്രോഗം, പ്രതിരോധശേഷി കുറയൽ തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഭക്ഷണത്തിലും സൗന്ദര്യ വർദ്ധക വസ്തുക്കളിലും സാധാരണയായി ഉപയോഗിക്കുന്ന കൃത്രിമ നിറമാണിത്. ഇത് അമിതമായി കഴിക്കുന്നത് ചർമ്മത്തിൽ അലർജിക്കും ദഹനപ്രശ്നങ്ങൾക്കും കാരണമാകും. ചർമ്മത്തിൽ ചുവന്ന ചുണങ്ങുകൾ, ചൊറിച്ചിൽ തുടങ്ങിയ അലർജിക്ക് കാരണമാകുന്ന ഒരു കൃത്രിമ നിറം കൂടിയാണിത്. ഇത് വയറുവേദനയ്ക്കും കാരണമാകും. ഇത് ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന നിർദേശം സർക്കാർ ഏജൻസികൾ നേരത്തെ തന്നെ നൽകിയിട്ടുണ്ട്.
ഭക്ഷണപാനീയങ്ങൾ ആകർഷകമാക്കാൻ ഉപയോഗിക്കുന്ന പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള സിന്തറ്റിക് നിറമാണ് ഇത്. ഇത് അലർജി, ആസ്ത്മ, ചർമ്മത്തിലെ ചുണങ്ങ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ഭാവിയിൽ ക്യാൻസറിലേയ്ക്ക് നയിക്കും.
സംസ്കരിച്ച ഭക്ഷണങ്ങൾ, റെഡ് മീറ്റ്, വറുത്ത ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, മദ്യം, ഉപ്പിലിട്ട ഭക്ഷണങ്ങൾ മുതലായവയുടെ അമിത ഉപഭോഗവും ക്യാൻസറിന് കാരണമാകും. കാരണം ഇവയിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.