Aishwarya Rai At Cannes: കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ സുന്ദരിമാരെ പിന്നിലാക്കി ഐശ്വര്യ റായ്..!! ചിത്രങ്ങള്‍ കാണാം

ആ പതിവ് ഇക്കുറിയും തെറ്റിയില്ല. പൂക്കള്‍കൊണ്ട് അലങ്കരിച്ച കറുത്ത നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞായിരുന്നു റെഡ് കാര്‍പ്പെറ്റില്‍ ഐശ്വര്യ റായ് എത്തിയത്. പൂക്കള്‍ നിറച്ച ഗൗണ്‍ പരിപാടിയിലെ വലിയ ആകര്‍ഷണമായിരുന്നു.

ഐശ്വര്യ റായ് റെഡ് കാര്‍പ്പെറ്റില്‍ എത്തിയതോടെ ഇന്ത്യയില്‍ നിന്നുള്ള മറ്റ് സുന്ദരികളുടെ പ്രകടനം മങ്ങിപ്പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു....

വര്‍ഷങ്ങളായി കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിര സാന്നിധ്യമാണ് ഐശ്വര്യ റായ്. ഇത്തവണ കുടുംബസമേതമാണ് ഐശ്വര്യ കാനിലെത്തിയത്.
മുഖത്തിന്‍റെ ഭംഗി ഒട്ടും കളയാതെ സിംപിള്‍ മേയ്ക്കപ്പ് ആണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. ന്യൂഡ് മേയ്ക്കപ്പും ചുണ്ടുകളില്‍ പിങ്ക് ഷെയ്ഡും ചേര്‍ന്നപ്പോള്‍ മുന്‍ വര്‍ഷങ്ങളിലേക്കാള്‍ താരം കൂടുതല്‍ മനോഹരിയായി കാണപ്പെട്ടു.
കാന്‍ ഫിലിം ഫെസ്റ്റിവലിലെ രണ്ടാം ദിവസത്തെ ഈ ലുക്കിനൊപ്പംതന്നെ ഐശ്വര്യയുടെ ആദ്യത്തെ ലുക്കും ശ്രദ്ധനേടിയിരുന്നു. പിങ്ക് നിറത്തിലുള്ള ഹെഡ് ടു ടോ പിങ്ക് വാലന്‍റിനോ പാന്‍റ് സ്യൂട്ടിലാണ് താരം പ്രത്യക്ഷപ്പെട്ടത്.