Cannes 2022: കറുപ്പില്‍ തിളങ്ങി ദീപികയും ഉര്‍വശി റൗതേലയും, ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ ആറാം ദിവസം അവർ റെഡ് കാര്‍പ്പെറ്റിലൂടെ നടന്നെത്തിയത് കറുപ്പ് നിറത്തിലുള്ള ഫെതര്‍ ഗൗണ്‍ അണിഞ്ഞാണ്. സ്മോക്കി മേക്ക് അപ്പ് അലസമായ മുടികള്‍, ദീപികയുടെ ലുക്ക് ഏറെ മനോഹരമായിരുന്നു.

ബോളിവുഡിലെ ഗ്ലാമറസ് താരം ഉര്‍വശി റൗതേല ഇതാദ്യമായാണ് കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. ആദ്യ ദിവസം വെള്ള ഗൗണില്‍ മാലാഖയെപ്പോലെ കാണപ്പെട്ട താരം മനോഹരിയായി കാണപ്പെട്ടു.

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ ആറാം ദിവസം ഉര്‍വശി റൗതേലയും തിരഞ്ഞെടുത്ത നിറം കറുപ്പാണ്. കറുപ്പ് നിറത്തിലുള്ള ഫ്രില്‍ ഗൗണ്‍ ആണ് ഉര്‍വശി റൗതേല അണിഞ്ഞിരുന്നത്.