CBSE CTET Answer Key 2021: CBSE പരീക്ഷയുടെ Answer Key പുറത്ത് വിട്ടു; എങ്ങനെ Download ചെയ്യാം?

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE) സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (CTET 2021) ആൻസർ കീ പുറത്ത് വിട്ടു. വെള്ളിയാഴ്ചയാണ് ആൻസർ കീ പുറത്ത് വിട്ടത്. പരീക്ഷാർത്ഥികൾക്ക് ആൻസർ കീ സി ടെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ ctet.nic.in ൽ നിന്നോ സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.inൽ നിന്നോ ഡൗൺലോഡ് ചെയ്യാം. പരാതി ഉന്നയിക്കാനുള്ള സൗകര്യവും സിബിഎസ്ഇ സൈറ്റിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്.

സി ടെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ ctet.nic.in ലോ സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in ലോ പോകുക.

കീ ചലഞ്ചസ് ഫോർ സി ടെറ്റ് ജനുവരി 2021 (Key challenges for CTET January 2021) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്‌ത് ഒരു ലിങ്ക് തെരഞ്ഞെടുക്കുക.
അപ്പോൾ വരുന്ന വെബ്സൈറ്റിന്റെ പുതിയ പേജിൽ നിങ്ങളുടെ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.
ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ആൻസർ കീ കാണാൻ സാധിക്കും. ശേഷം ഡൗൺലോഡ് ഓപ്ഷൻ കൊടുത്ത് ഡൗൺലോഡ് ചെയ്യുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യാം. നിങ്ങൾക്ക് ആൻസർ കീയിൽ എന്തെങ്കിലും പരാതികളോ എതിർപ്പുകളോ ഉണ്ടെങ്കിൽ ഇതേ വെബ്‌സൈറ്റിൽ തന്നെ ഉന്നയിക്കാൻ സാധിക്കും.