നിങ്ങൾ vaccination എടുത്തോ? കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഈ ബാങ്കിൽ FD ക്ക് കൂടുതൽ പലിശ !

Wed, 14 Apr 2021-12:49 pm,

ഇമ്മ്യൂൺ ഇന്ത്യ ഡെപ്പോസിറ്റ് സ്കീം

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തന്റെ ഇമ്മ്യൂൺ ഇന്ത്യ ഡെപ്പോസിറ്റ് സ്കീമിൽ (Immune India Deposit Scheme) 1111 ദിവസത്തെ മെച്യൂരിറ്റി ഉള്ള എഫ്ഡിക്ക് 25 ബേസിസ് പോയിന്റുകൾ അതായത് 0.25 ശതമാനം കൂടുതൽ പലിശ നൽകും. അതേസമയം മുതിർന്ന പൗരന്മാർ ഈ പദ്ധതി പ്രയോജനപ്പെടുത്തിയാൽ അവർക്ക് 0.50 ശതമാനം കൂടുതൽ പലിശ നൽകും. കോവിഡ് 19 ന് കീഴിലുള്ള വാക്‌സിനേഷനെ പ്രചോദിപ്പിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 1111 ദിവസത്തേക്ക് Immune India Deposit Scheme എന്ന പേരിൽ ഒരു പ്രത്യേക നിക്ഷേപം ആരംഭിച്ചു. 

കൊറോണ വാക്സിൻ എടുക്കാൻ' ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതി അവതരിപ്പിച്ചതെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. അങ്ങനെയെങ്കിലും കൂടുതൽ ആളുകൾ കൊറോണ വാക്സിൻ എടുക്കട്ടെയെന്നും അങ്ങനെ കൊറോണ അണുബാധയെ നിയന്ത്രിക്കാമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1, 84, 372 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്രയധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ വൈറസ് മൂലം 1027 പേർ മരണമടഞ്ഞു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link