Venus Transit: ചിങ്ങത്തിൽ ശുക്രൻ; ജൂലൈയിൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും

ഇടവം: ഇടവം രാശിക്കാർക്ക് ശുക്രന്റെ സംക്രമണം അനുകൂലമായിരിക്കും. നിങ്ങൾക്ക് ശാരീരിക പ്രശ്നങ്ങളുണ്ടാകില്ല. ബിസിനസ്സിൽ പണം ലഭിക്കാൻ സാധ്യതയുണ്ട്. ഇതുകൂടാതെ ജോലിസ്ഥലത്ത് പ്രമോഷനും മറ്റും ഉണ്ടാകും. ഈ സമയത്ത് വിലകൂടിയ ഒരു സാധനം വാങ്ങാം. റിയൽ എസ്റ്റേറ്റ്, ഭക്ഷണം മുതലായ ബിസിനസ്സ് ചെയ്യുന്നവർക്ക് ഈ കാലഘട്ടം അനുകൂലമാണ്.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ശുക്രന്റെ സംക്രമണം അനുകൂലമായിരിക്കും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. അതേസമയം, ഏറ്റെടുത്ത എല്ലാ ജോലികളിലും നല്ല ഫലം കാണും. ഏത് ജോലിയിൽ ഏർപ്പെട്ടാലും നിങ്ങൾ വിജയിക്കും. നിങ്ങൾക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. അവിവാഹിതർക്ക് വിവാഹ സാധ്യതകൾ വരാം.

തുലാം: ജ്യോതിഷ പ്രകാരം ശുക്രന്റെ ചിങ്ങത്തിലെ സംക്രമണം തുലാം രാശിക്കാർക്ക് ഭാഗ്യം നൽകും. ജോലി, തൊഴിൽ, ബിസിനസ്സ് തുടങ്ങി എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. പണം ലഭിക്കാൻ പുതിയ വഴികൾ തുറക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ ഉടലെടുക്കും. ഷെയർ മാർക്കറ്റിലും മറ്റും നിക്ഷേപിക്കണമെങ്കിൽ ഈ സമയം അനുകൂലമാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)