Chanakya Niti: പുതുവർഷത്തിൽ പണത്തിന് ക്ഷാമമില്ലാതെ ജീവിക്കാം; ഈ ചാണക്യ തന്ത്രങ്ങൾ പിന്തുടരൂ....
സാമ്പത്തികം വിവേകത്തോടെ കൈകാര്യം ചെയ്യുന്നത് ദീര്‍ഘകാല വിജയത്തിന് നിര്‍ണായകമാണെന്ന് ചാണക്യന്‍ പറയുന്നു. പണം ലാഭിക്കാനും അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും അദ്ദേഹം ഉപദേശിച്ചിരുന്നു.
വരുമാനത്തിന്റെ ഒരു ഭാഗം എപ്പോഴും ഭാവിയിലേക്കായി സൂക്ഷിച്ച് വെക്കണം എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ഒരു കാരണവശാലും മുഴുവന്‍ ധനവും ഒരുമിച്ച് ചെലവാക്കരുത്.
നമ്മുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. അതിനായി നല്ല വിദ്യാഭ്യാസം നേടുകയും സാമ്പത്തിക മേഖലകളിൽ നൈപുണ്യം നേടുകയും ചെയ്യണം. അറിഞ്ഞ് നിക്ഷേപം നടത്തുന്നതിലൂടെ നിങ്ങളുടെ വരുമാനത്തിലും മാറ്റം കൊണ്ടു വരാം.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ കിട്ടി വരുമാനം മുഴുവൻ ധൂര്‍ത്തടിക്കുന്നവര്‍ എപ്പോഴും ദാരിദ്ര്യരായിരിക്കും എന്നും അദ്ദേഹം ചാണക്യനീതിയില്‍ വ്യക്തമാക്കുന്നു. നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചാണക്യനീതിയിൽ വിവരിക്കുന്നു.
പണം വിവേകത്തോടെ നിക്ഷേപിക്കുന്നതിന് ശ്രദ്ധിക്കണം. കൃത്യമായ ഒരു ബജറ്റ് ഉണ്ടാക്കുകയും നമ്മുടെ സമ്പാദ്യം ട്രാക്ക് ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നത് പലപ്പോഴും നിങ്ങള്‍ക്ക് സാമ്പത്തിക ഉയര്‍ച്ചയിലേക്കുള്ള ആദ്യത്തെ ചവിട്ട് പടിയാണ്.
അവശ്യ ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കുക, ഇതിലൂടെ വ്യക്തികള്‍ക്ക് സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി മറ്റൊരു തുക മാറ്റി വെക്കാൻ സാധിക്കും.
സാമ്പത്തിക അച്ചടക്കം വ്യക്തികളെ കടബാധ്യതയില്ലാതെ അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തരാക്കുന്നു. ചാണക്യ നീതിയില്‍ പറയുന്ന സാമ്പത്തിക ഉപദേശങ്ങള്‍ പാലിക്കുന്നത് വഴി വ്യക്തിപരമായും തൊഴില്‍പരമായും സുസ്ഥിരമായ വളര്‍ച്ചയുണ്ടാവുന്നു.
സാമ്പത്തിക ലാഭം നേടിയെടുക്കുക വഴി നിങ്ങളുടെ ബിസിനസുകള്‍ വിപുലീകരിക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)