Chanakya Niti: ഒരൊറ്റ നിമിഷം മതി; ഈ സ്വഭാവങ്ങൾ നിങ്ങളുടെ ദാമ്പത്യജീവിതം തകർക്കും!
ദാമ്പത്യജീവിതത്തിൽ വിള്ളലുകള്‍ വരുത്തുകയും അവ തകര്‍ക്കുകയും ചെയ്യുന്ന ചില കാര്യങ്ങളുണ്ടെന്ന് ചാണക്യന്‍ പറയുന്നു. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും വലിയ വില്ലൻ ഈഗോയാണ്. അവർ മറ്റുള്ളവരെ നിസ്സാരരായി കണക്കാക്കുന്നു. ഈ ചിന്താഗതി ബന്ധങ്ങളെ തകർക്കുന്നു. ചാണക്യന്റെ നയമനുസരിച്ച് ബന്ധത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ അവകാശമാണുള്ളത്.
ഒരു ബന്ധത്തിൽ നുണകള്‍ കടന്നുവന്നാൽ അവിടെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്ന് ഉറപ്പാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ പങ്കാളികള്‍ പരസ്പരം ഒരിക്കലും കള്ളം പറയരുതെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.
ബഹുമാനക്കുറവ് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം ശി ചാണക്യ നിതിയില്‍ പരാമര്‍ശിക്കപ്പെടുന്നു. അതിനാല്‍ ഏതൊരു ബന്ധവും ദൃഢമാക്കി നിര്‍ത്താന്‍ പരസ്പര ബഹുമാനവും വിശ്വാസവും ആവശ്യമാണ്.
ഒരു ബന്ധത്തില്‍ സംശയങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായാല്‍, ആ ബന്ധം പൂര്‍ണ്ണമായും തകരുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ സംശയത്തിന് ഇടമില്ലെന്ന് ചാണക്യന്‍ പറയുന്നു.
ബന്ധത്തില്‍ സമര്‍പ്പണമില്ലെങ്കില്‍ ആ ബന്ധം ശക്തമാകില്ല. അതിനാല്‍, പരസ്പര ബന്ധങ്ങളില്‍ അര്‍പ്പണബോധം നിലനിര്‍ത്തുക.
സ്‌നേഹം ഇല്ലെങ്കില്‍ ബന്ധം ദുര്‍ബലമാകാന്‍ തുടങ്ങും. അതിനാല്‍ നിങ്ങളുടെ ബന്ധത്തില്‍ എപ്പോഴും സ്‌നേഹം നിലനിര്‍ത്തുക. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)