Chanakya Niti: ഇനി തോൽവി അറിയില്ല, വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാം; പക്ഷേ ഈ തന്ത്രങ്ങളറിയണം!

Thu, 30 Jan 2025-9:28 am,
വിദ്യാഭ്യാസവും അറിവും

വിദ്യാഭ്യാസത്തിനും അറിവിനും ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. അറിവ് മാത്രമാണ് ഒരു വ്യക്തിയെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്താന്‍ സഹായിക്കുന്നതെന്ന് ചാണക്യൻ പറയുന്നു. അതിനാല്‍ ഭാവിജീവിതത്തിലേക്കുള്ള മുതല്‍ക്കൂട്ടാണ് വിദ്യാഭ്യാസം എന്ന കാര്യം ഓര്‍ക്കുക. 

 

സ്വാശ്രയത്വം

കഷ്ടതകളുള്ള സമയത്ത് നിങ്ങള്‍ക്ക് തുണയായി നിങ്ങള്‍ മാത്രമേ ഉണ്ടാകൂ. നിങ്ങളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മറ്റൊരാളും മുതിരില്ല. അതിനാൽ ഒരു വ്യക്തി സ്വയം ആശ്രയിക്കണമെന്നും തന്റെ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യണമെന്നും ചാണക്യന്‍ പഠിപ്പിക്കുന്നു.  

 

ധാര്‍മ്മികത

ജീവിതത്തിൽ മതത്തിന്റെയും ധാര്‍മ്മികതയുടെയും പ്രാധാന്യം ചാണക്യന്‍ പഠിപ്പിക്കുന്നു. ഒരു വ്യക്തി ധാര്‍മ്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം നയിച്ചാൽ വെല്ലുവിളികളെ തരണം ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. 

 

ജീവിതത്തില്‍ വിജയിക്കണമെങ്കില്‍, സ്വന്തം തെറ്റുകളില്‍ നിന്നും മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും പാഠം പഠിക്കണമെന്ന് ചാണക്യൻ പറയുന്നു. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാത്ത വ്യക്തി തന്റെ ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ ഒരുപാട് പാടുപെടുമെന്ന് അദ്ദേഹം പറയുന്നു.  

 

ഒരു തെറ്റോ പരാജയമോ നേരിടുമ്പോള്‍ തന്നെ ലക്ഷ്യത്തില്‍ നിന്ന് പിന്‍വാങ്ങരുതെന്ന് ചാണക്യൻ പറയുന്നു. നിങ്ങൾ ഒരിക്കലും പരാജയത്തെ കുറിച്ച് പശ്ചാത്തപിക്കരുത്. മറിച്ച്, അടുത്ത തവണത്തേക്കായി സ്വയം തയ്യാറാവുകയാണ് വേണ്ടത്.

 

ഒരു വ്യക്തി ജീവിതത്തില്‍ ഒരിക്കലും അവര്‍ക്ക് ബഹുമാനം ലഭിക്കാത്ത സ്ഥലത്ത് താമസിക്കാന്‍ പാടില്ല. നിങ്ങളുടെ ആത്മാഭിമാനത്തിന് നിങ്ങള്‍ മുന്‍ഗണന നല്‍കിയാല്‍, നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയകരമായ ഒരു വ്യക്തിയാകാന്‍ കഴിയുമെന്ന് ചാണക്യൻ പറയുന്നു.

 

ഒരു വ്യക്തി ഒരിക്കലും ഭാഗ്യത്തെ മാത്രം ആശ്രയിക്കരുത്. തന്റെ കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും വേണം ഭാഗ്യം ഉണ്ടാക്കിയെടുക്കാനെന്ന് ചാണക്യൻ പറയുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link