Chanakya Niti: പരസ്പരം കലഹിച്ച് മടുത്തോ? ദാമ്പത്യ ജീവിതത്തിന്റെ താളം തെറ്റുന്നതിന്റെ കാരണങ്ങൾ......

Mon, 23 Dec 2024-9:15 am,

ഭാര്യാഭര്‍ത്താക്കന്മാര്‍ ഒത്തുപോകുന്നില്ലെങ്കില്‍, അവര്‍ക്ക് ഒരുമിച്ച് ജീവിക്കാൻ ബുദ്ധിമുട്ടായിരിക്കും. ചാണക്യന്റെ അഭിപ്രായത്തില്‍, പലപ്പോഴും അവർ ശന്ത്രുക്കളായി ജീവിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നോക്കാം.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള എല്ലാ പ്രശ്നങ്ങളുടെയും തുടക്കം കോപമാണ്. ചാണക്യനീതി പ്രകാരം, പുരുഷനും സ്ത്രീയും അവരുടെ കോപ സ്വഭാവം സ്വയം ശ്രദ്ധിക്കുകയും ശാന്തമായി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും വേണം.

 

ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ചെറിയ വഴക്കുകള്‍ അനിവാര്യമാണ്. എന്നാൽ പരസ്പരം സംസാരിക്കാതിരിക്കരുത്. അങ്ങനെചെയ്താല്‍ ചെറിയ വഴക്ക് വലുതായി മാറുന്നു.

 

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള കാര്യങ്ങൾ രഹസ്യമായി നിലനിര്‍ത്തണം. തങ്ങള്‍ക്കിടയിലുള്ള കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്. അത് പങ്കാളിക്ക് അപമാനത്തിന് കാരണമാവുകയും ദാമ്പത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യും.

 

ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ഒരു കാര്യത്തിലും പരിഹസിക്കരുത്. നിങ്ങളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളെ അവഗണിക്കാന്‍ പഠിക്കുക. നിങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം പെട്ടെന്ന് തകരും.

 

പണത്തിന്റെ വിനിയോഗത്തെക്കുറിച്ച് ഇരുവരും തമ്മില്‍ കൃത്യമായ ധാരണ ഉണ്ടായിരിക്കണം. എന്നാൽ മാത്രമേ ബന്ധം സന്തോഷകരമാകൂ. ജീവിതപങ്കാളി അതില്‍ തട്ടിപ്പ് നടത്താന്‍ തുടങ്ങിയാല്‍, കാര്യങ്ങള്‍ വഷളാകും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വഴക്കിനും ഇത് കാരണമാകുന്നു.

 

ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് സഹകരണം ആവശ്യമാണ്. ചെറുതും വലുതുമായ എല്ലാ ജോലികളിലും ഭാര്യയും ഭര്‍ത്താവും പരസ്പരം സഹകരിക്കണം. 

സ്ത്രീയോ പുരുഷനോ അവരുടെ മാന്യത മറന്ന് പെരുമാറിയാല്‍ ആ ബന്ധത്തിന് വിള്ളല്‍ വീഴാന്‍ അധികം സമയം വേണ്ടിവരില്ല.  

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്. പരസ്പരം നുണ പറയുകയോ വഞ്ചിക്കുകയോ ചെയ്യുന്നത് ഭാര്യാഭര്‍തൃ ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നുവെന്ന് ചാണക്യൻ പറയുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link