Chanakya Niti: ഈ മൂന്ന് കാര്യങ്ങൾ മാത്രം ചെയ്യൂ; നിങ്ങളെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല!
കഠിനാധ്വാനം ചെയ്താലും പലപ്പോഴും പരാജയം നേരിടേണ്ടി വരുന്നു. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ എങ്ങനെ മുന്നോട്ട് പോവണം, എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളെ പറ്റി ചാണക്യനീതിയില്‍ കൃത്യമായി പരാമർശിക്കുന്നുണ്ട്.
ഏത് കാര്യത്തിനും സ്വയം നിയന്ത്രണം അനിവാര്യമാണ്. പ്രലോഭനങ്ങളില്‍ വീണു പോവാതെ എല്ലാ കാര്യവും ചെയ്യുന്നതിനും ദീര്‍ഘകാല വിജയം കരസ്ഥമാക്കുന്നതിനും ഇത് അനിവാര്യമാണ്.
സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന വ്യക്തിക്ക് ജീവിതത്തില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. ഈ കഴിവ് അവരെ സമ്പന്നതയിലേക്ക് എത്തിക്കുന്നുവെന്നും ചാണക്യന്‍ പറയുന്നു.
നിങ്ങൾ ഒരിക്കലും ഭാഗ്യത്തെ മാത്രം വിശ്വസിച്ചിരിക്കരുതെന്ന് ചാണക്യൻ പറയുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വിജയമല്ല പരാജയമാണ് നല്‍കുന്നത്. ഏത് സാഹചര്യത്തിലും കഠിനാധ്വാനം ചെയ്യാനും ജീവിതത്തില്‍ വിജയം കരസ്ഥമാക്കാനും നിങ്ങൾക്ക് കഴിയണം.
വിജയം നേടുന്നതിന് അവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തുക. കൂടുതല്‍ പരിശ്രമിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൊണ്ട് വരാൻ സാധിക്കുന്നു.
നിങ്ങളുടെ ബലഹീനതകള്‍ ഒരിക്കലും മറ്റൊരാളോട് തുറന്ന് പറയരുത്. അത് നിങ്ങളുടെ വിജയത്തിലേക്കുള്ള പാത അടക്കുകയാണ് ചെയ്യുന്നത്.
എതിരാളികള്‍ക്ക് പലപ്പോഴും നിങ്ങളെ ജയിക്കാന്‍ ഇത് കാരണമാകുന്നു. അതിനാൽ സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും ബലഹീനതയെക്കുറിച്ച് സംസാരിക്കരുത്.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)