Chanakya Niti: ചാണക്യ നീതി; ഈ സമയങ്ങളിൽ നിശബ്ദത പാലിക്കൂ..അനർത്ഥങ്ങൾ ഒഴിവാക്കാം!

Sat, 21 Dec 2024-9:38 am,

ജീവിതത്തിൽ ഒരു വ്യക്തി ഏതൊക്കെ സാഹചര്യത്തിൽ സംസാരിക്കണമെന്നും എപ്പോഴൊക്കെ നിശബ്ദത പാലിക്കണമെന്നും അദ്ദേഹം പഠിപ്പിക്കുന്നു.

 

കുടുംബത്തിൽ മുതിർന്നവർ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കരുത്. അവരെ സംസരിക്കാൻ അനുവദിക്കണം.

 

സുഹൃത്തുക്കൾ സംസാരിക്കുമ്പോൾ അവർ പറയുന്നത് മുഴുവൻ കേൾക്കുക. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അവർ സംസാരിച്ച് കഴിഞ്ഞ ശേഷം സമാധാനത്തോടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.

 

ഒരു വ്യക്തിയോട് സംസാരിക്കുമ്പോള്‍ അവരുടെ പ്രതികരണങ്ങള്‍ വീക്ഷിക്കുക. തങ്ങളുടെ സംസാരത്തില്‍ അവര്‍ തല്‍പ്പരരാണോ എന്ന് അവരുടെ ഭാവപ്രകടനങ്ങളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കുക.

 

മഠയന്മാര്‍, ദുര്‍വാശിയുള്ളവര്‍, ക്രൂരന്മാര്‍, മദ്യലഹരിയിലോ അബോധാവസ്ഥയിലോ ഉള്ളവർ തുടങ്ങിയ ആളുകളോട് നിശബ്ദത പാലിക്കുകയാണ് ഉചിതം.

 

എന്തെങ്കിലും സംഘര്‍ഷങ്ങളുടെയോ പ്രശ്‌നങ്ങളുടെയോ സാഹചര്യത്തിൽ മറുഭാഗത്തുള്ളയാള്‍ പറയുന്നത് മിണ്ടാതെ കേള്‍ക്കുകയും സമാധാനം കൈവിടാതെ പ്രതികരിക്കുകയും വേണം.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link