Shukra Guru Yuti 2024: ഇവർക്ക് ലഭിക്കും അപാര ധനവും പുരോഗതിയും, ശുക്ര-വ്യാഴ സംയോഗത്താൽ തൊട്ടതെല്ലാം പൊന്നാക്കും!

Mon, 20 May 2024-6:32 am,

Grah Gochar:  ഐശ്വര്യത്തിൻ്റെയും സുഖങ്ങളുടെയും ആഡംബരത്തിൻ്റെയും ഗ്രഹമായ ശുക്രനും അറിവ്, വിവാഹം, സന്താനം സമ്പത്ത് എന്നിവയുടെ അധിപനായ വ്യാഴത്തിൻ്റെയും കൂടിച്ചേരൽ ഈ 5 രാശിക്കാരുടെ ജീവിതത്തിൽ വളരെ നല്ല സ്വാധീനം ചെലുത്തും.

Shukra Guru Yuti 2024: ഗ്രഹങ്ങളുടെ സംയോഗവും അതിലൂടെ ഉണ്ടാകുന്ന യോഗങ്ങളും ചില രാശിക്കാരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ ചിലരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. 

ശുക്രൻ്റെ അനുഗ്രഹത്താൽ ജാതകർക്ക് എല്ലാ ഭൗതിക സുഖങ്ങളും ആഡംബരങ്ങളും ലഭിക്കുമെന്നാണ് പറയുന്നത്.  അതുപോലെ വ്യാഴത്തിന്റെ അനുഗ്രഹത്താൽ സമ്പത്തും അറിവും വർദ്ധിക്കും.

ദാമ്പത്യജീവിതം സന്തോഷകരവും സന്താനഭാഗ്യവും ലഭിക്കും, ഈ ശുക്രൻ-വ്യാഴ സംയോജനം എല്ലാ രാശിക്കാർക്കും നല്ല സ്വാധീനം ചെലുത്തുമെങ്കിലും ഈ 5 രാശിക്കാർക്ക് ഇത് വളരെയധികം ഗുണം ചെയ്യും.  ആ രാശികൾ ഏതൊക്കെ അറിയാം...

മേടം (Aries): ശുക്ര-വ്യാഴ സംയോഗം മേട രാശിക്കാർക്ക് വളരെ അനുകൂലമായ സ്വാധീനം നൽകും.  ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കുന്നതിനൊപ്പം ചിന്തകളിൽ സ്ഥിരതയുണ്ടാകും, മനസ്സ് ശാന്തവും പോസിറ്റീവുമായിരിക്കും,  അത് എല്ലാ പ്രവൃത്തികളിലും സ്വാധീനം ചെലുത്തും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. സാമ്പത്തിക പ്രതിസന്ധി നീങ്ങും. കുടുംബ ജീവിതത്തിൽ സ്നേഹവും സന്തോഷവും വർദ്ധിക്കും.

ചിങ്ങം (Leo): ഈ രാശിക്കാർക്ക് ശുക്ര-വ്യാഴ സംയോജനം പല മേഖലകളിലും വിജയം നേടാൻ സഹായകമാകും. നിങ്ങളുടെ നേതൃത്വപരമായ കഴിവുകൾ വർദ്ധിക്കുകയും സാമൂഹിക അന്തസ്സ് വർദ്ധിക്കുകയും ചെയ്യും, ബിസിനസ്സ് വികസിക്കും, ലാഭം വർദ്ധിക്കും, ആരോഗ്യപരമായ പ്രശ്നങ്ങൾ അവസാനിക്കും, തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, സ്ഥാനക്കയറ്റത്തിനും സാധ്യത, സാമ്പത്തിക നേട്ടം ഉണ്ടാകും.

തുലാം (Libra): ഈ രാശിക്കാർക്ക് ശുക്ര-വ്യാഴ സംക്രമം പ്രത്യേക അനുഗ്രഹം നൽകും. ഇവർക്ക് ജോലിയിൽ സ്ഥാനക്കയറ്റം, സ്ഥാനമാനങ്ങൾ വർദ്ധിക്കാനുള്ള സാധ്യത, ആരോഗ്യം മികച്ചതായിരിക്കും, കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ കഴിയും. ബിസിനസുകാർക്ക് നല്ല ലാഭം, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടവർക്ക് ഗവേഷണ രംഗത്ത് വിജയം, കുടുംബത്തിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും

ധനു (Sagittarius): ഈ രാശിക്കാർക്കും ശുക്ര-വ്യാഴ സംയോജനം ജീവിതത്തിൻ്റെ പല മേഖലകളിലും വിജയം നേടാൻ സഹായിക്കും.  ബിസിനസ്സിൽ കാര്യമായ പുരോഗതിയുണ്ടാകും, മുതിർന്നവരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിക്കും, വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിലും തൊഴിൽരംഗത്തും നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങും, ജീവിത പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും, ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

കുംഭം (Aquarius): കുംഭ രാശിക്കാർക്ക് ശുക്ര-വ്യാഴ കൂടിച്ചേരളിലൂടെ വൻ നേട്ടങ്ങൾ ലഭിച്ചേക്കാം. കോടതി വ്യവഹാരങ്ങളിൽ നിന്ന് മോചനം ലഭിക്കും, ശത്രുക്കളുടെ മേൽ വിജയം,  പണത്തിൻ്റെ വരവ് കൂടും, വിദ്യാർത്ഥികളുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും,  തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. വിദേശയാത്രയ്ക്ക് സാധ്യത.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link