സ്റ്റൈലിഷ് ലുക്കിൽ ചന്ദനമഴയിലെ അമൃത, ചിത്രങ്ങൾ വൈറലാകുന്നു

Sat, 18 Sep 2021-3:31 pm,

ചന്ദനമഴ എന്ന പഴയ സീരിയലിലെ അമൃതയെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. കണ്ണീർ തോരാത്ത കഥാപാത്രമായി അമൃതയെ ഗംഭീരമാക്കിയത് രണ്ട് പേരായിരുന്നു. മേഘ്‌ന വിൻസെന്റും അതുപോലെ മേഘ്ന പോയ ശേഷം വിന്ദുജാ വിക്രമനും. 

 

ഒരു കഥാപാത്രം ആദ്യ ആൾ ചെയ്തതുപോലെ പ്രേക്ഷകരുടെ പ്രീതി നേടിയെടുക്കാൻ വളരെ പ്രയാസമാണ്. പക്ഷേ വിന്ദുജാ വളരെ ഭംഗിയായി ചെയ്തു ആ കഥാപാത്രം.

 അമൃത അങ്ങനെ രണ്ട് താരങ്ങളുടെ പേരിലും അറിയപ്പെടാൻ തുടങ്ങി. മായാമോഹിനി എന്ന സീരിയലിലാണ് വിന്ദുജാ ആദ്യമായി അഭിനയിക്കുന്നത്. 

പിന്നീട് ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ വിന്ദുജാ പ്രേക്ഷകരുടെ നെഞ്ചിൽ കയറിക്കൂടി. സോഷ്യൽ മീഡിയയിലും വിന്ദുജയ്ക്ക് ഒരുപാട് ആരാധകരുണ്ട്.

ഗ്ലാമറസ്, മോഡേൺ, സ്റ്റൈലിഷ്, നാടൻ ലുക്കിൽ എല്ലാം വിന്ദുജാ ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്. 

 

അത്തരത്തിൽ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ വിന്ദുജയുടെ വൈറലായിരിക്കുന്നത്. 

മിനി സ്കർട്ടും ടോപ്പും ഇട്ടുകൊണ്ടുള്ള ചിത്രങ്ങളാണ് വിന്ദുജാ പങ്കുവച്ചത്. മനോജ് മനുവാണ് വിന്ദുജയുടെ ഈ പുത്തൻപുതിയ ഫോട്ടോസ് എടുത്തിരിക്കുന്നത്.

ശില്പ വിവേകിന്റെ ‘വൻവിസ് മേക്കപ്പ് ആർട്ടിസ്റ്ററി’യാണ് താരത്തിന് മേക്കപ്പ് ചെയ്തിട്ടുള്ളത്. 

 

മിക്കിസ് ഷോപ്പിങ്ങാനാണ് കോസ്റ്യൂം. 

ടൈംഎക്സ് വാച്ച് ബ്രാൻഡ്‌സിന്റെ വാച്ചാണ് വിന്ദുജാ കൈയിൽ കെട്ടിയിരിക്കുന്നത്. വിന്ദുജാ ശരിക്കും ഹോട്ട് ലുക്കിലാണെന്നും ഇത്രയും ഒട്ടും പ്രതീക്ഷിച്ചില്ലായെന്നും പല ആരാധകരും ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link