Chandra Grahan 2020: ഇന്ന് ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം
ഗ്രഹണ കാലഘട്ടത്തിൽ സുതക്കിന് (Sutak) വലിയ പ്രാധാന്യമുണ്ട്. എന്നിരുന്നാലും, ഈ ഗ്രഹണം ചന്ദ്രന്റെ നിഴൽ ഗ്രഹണമാണ് (Shadow eclipse). അതിനാൽ ഇത് സുതക് കാലഘട്ടമായി കണക്കാക്കില്ല. ചന്ദ്രഗ്രഹണത്തിന് 9 മണിക്കൂർ മുമ്പ് സുതക് കാലഘട്ടം ആരംഭിക്കുന്നു. എന്നിരുന്നാലും, സുതക് ഇല്ലാത്ത ഗ്രഹണ കാലഘട്ടം വലിയ ഫലമുണ്ടാക്കില്ല.
ഇന്ത്യൻ സംസ്കാരത്തിൽ സുതക്കിന് (Sutak) വലിയ പ്രാധാന്യമുണ്ട്. എല്ലാ ശുഭപ്രവൃത്തികളും സുതക് കാലഘട്ടത്തിൽ നിരോധിച്ചിരിക്കുന്നു, ഇത് ചന്ദ്രഗ്രഹണത്തിന് 9 മണിക്കൂർ മുമ്പ് എടുക്കും. സുതക് കാലഘട്ടത്തിൽ ക്ഷേത്രത്തിന്റെ വാതിലുകൾ അടച്ചിട്ടിരിക്കും പൂജയും ആരാധനയും ഉണ്ടാകില്ല. മാത്രമല്ല, ഗർഭിണികൾ സുതക് കാലഘട്ടത്തിൽ സ്പങ്ക്, കോപം, മൂർച്ചയുള്ളതായ വസ്തുക്കളിൽ നിന്നും മാറിനിൽക്കണമെന്ന് പറയപ്പെടുന്നു. ചന്ദ്രഗ്രഹണത്തിന്റെ സുതക് 9 മണിക്കൂർ മുമ്പാണ് ആരംഭിക്കുന്നത്, സൂര്യഗ്രഹണത്തിലെ സുതക് കാലയളവ് 12 മണിക്കൂറാണ്.
യഥാർത്ഥത്തിൽ, ചന്ദ്രഗ്രഹണം ആരംഭിക്കുന്നതിന് മുമ്പ് ചന്ദ്രൻ ഭൂമിയുടെ നിഴലിൽ പ്രവേശിക്കുന്നു. എന്നാൽ ഭൂമിയുടെ യഥാർത്ഥ നിഴലിൽ പ്രവേശിക്കാതെ ചന്ദ്രൻ പുറത്തുവരുമ്പോൾ അതിനെ 'ഷാഡോ എക്ലിപ്സ്' എന്ന് വിളിക്കുന്നു. അതുപോലെ, ചന്ദ്രൻ ഭൂമിയുടെ യഥാർത്ഥ നിഴലിലേക്ക് പ്രവേശിക്കുകയാണെങ്കിൽ, അത് ഒരു പൂർണ്ണ ചന്ദ്രഗ്രഹണമായി കണക്കാക്കപ്പെടുന്നു.
നവംബർ 30 ന് നടക്കുന്ന ചന്ദ്രഗ്രഹണം ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക് സമുദ്രം, കൂടാതെ ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാണാൻ സാധിക്കും. ഈ ചന്ദ്രഗ്രഹണം ഇന്ത്യയിൽ കാണാൻ സാധിക്കില്ല.
വർഷത്തിലെ അവസാന ചന്ദ്രഗ്രഹണം നവംബർ 30 ന് ഉച്ചക്ക് 1 മണി 4 മിനിറ്റ് മുതൽ ആരംഭിച്ച് വൈകുന്നേരം 5 മണി 22 മിനിറ്റിന് അവസാനിക്കും.