Guru Chandra Yuti: കാത്തിരിപ്പിന് വെറും 2 ദിവസം; ഗജകേസരി യോഗത്താൽ ഇവർക്കിനി ധനമഴ!

Tue, 07 Jan 2025-3:42 pm,

Gajkesari Rajyog January 2025 Date Effects: ജ്യോതിഷത്തിൽ ചന്ദ്രനെ ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നതെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. 

കാരണം ചന്ദ്രന് രാശി മാറാൻ വെറും രണ്ടര ദിവസത്തെ സമയം മതി.  അതുകൊണ്ടുതന്നെ ചന്ദ്രൻ  പലപ്പോഴും ചില ഗ്രഹങ്ങളുമായി കൂടിച്ചേരൽ നടത്തുകയും അതിലൂടെ പവർഫുൾ യോഗങ്ങൾ ഉണ്ടാകുകയും ചെയ്യും.

ഈ ഗ്രഹം ചിലതുമായി ചേരുന്നത് സന്തോഷവും സമാധാനവുവും സാമ്പത്തിക നേട്ടവും നൽകും. അതിശക്തമായ ഗജകേസരി രാജയോഗം ജനുവരി 9 നാണ് സൃഷ്ടിക്കുന്നത്.

വേദഗ്രന്ഥങ്ങൾ അനുസരിച്ച് ജനുവരി 9 ന് രാത്രി 8:46 ന് ചന്ദ്രൻ ഇടവത്തിലെ പ്രവേശിക്കും. ഇവിടെ നേരത്തെ വ്യാഴം ഉണ്ട്.  ഇതിലൂടെ ഇടവ രാശിയിൽ വ്യാഴ-ചന്ദ്ര സംഗമം ഉണ്ടാകുകയും അതിലൂടെ  ഐശ്വര്യപ്രദമായ ഗജകേസരി രാജയോഗം സൃഷ്ടിക്കുകയും ചെയ്യും.  

ഈ യോഗം 12 രാശികളെയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും.  ആ രാശികൾ ഏതൊക്കെ അറിയാം...

കുംഭം (Aquarius): ഈ രാശിക്കാർക്ക് ഗജകേസരി രാജയോഗത്തിൻ്റെ രൂപീകരണം വൻ നേട്ടങ്ങൾ നൽകും. കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും, ജോലിസ്ഥലത്ത് ബഹുമാനം ലഭിക്കുന്നതിനൊപ്പം, വലിയ ഉത്തരവാദിത്തവും ലഭിച്ചേക്കാം. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. 

ധനു (Sagittarius): രണ്ടു ദിവത്തിനുള്ളിൽ ഈ രാശിക്കാരുടെ കരിയർ മിന്നിത്തിളങ്ങും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മികച്ചതാകും. കടം വീട്ടാൻ കഴിയും. ആരോഗ്യം നല്ലതായിരിക്കും. പങ്കാളിയോടൊപ്പം പുറത്തുപോകാൻ പ്ലാൻ ചെയ്യാം. പൂർവ്വിക സ്വത്ത് ലഭിക്കും.

ഇടവം (Taurus): ഈ രാശിക്കാരുടെ ലഗ്നഭാവത്തിലാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവർക്ക് എല്ലാ മേഖലകളിലും വിജയം നേടാൻ കഴിയും. മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് വിജയം, എതിരാളികൾ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തും, മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയെ പ്രശംസിക്കും അത് ആത്മവിശ്വാസം വർദ്ധിപ്പിക്കും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link