Mahalakshmi Rajayoga: ദീപാവലിക്ക് മുൻപ് മഹാലക്ഷ്മി യോഗം; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു, ഇനി വെച്ചടി വെച്ചടി കയറ്റം മാത്രം!
ജ്യോതിഷമനുസരിച്ച് ചൊവ്വ ചന്ദ്ര കൂടിച്ചേരലിലൂടെ മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്.
ഈ 3 രാശിക്കാർക്ക് അവിചാരിത ധനാഗമം ഉണ്ടാകും.
Mahalaxmi Rajayoga: പഞ്ചാംഗം അനുസരിച്ച് ഈ വർഷം ഒക്ടോബർ 29 നു മുൻപ് മഹാലക്ഷ്മി രാജയോഗം രൂപപ്പെടും. ചൊവ്വയും ചന്ദ്രനും ചേർന്നാണ് ഈ രാജയോഗം സൃഷ്ടിക്കുന്നത്.
ദീപാവലിക്ക് മുമ്പ് കർക്കടകത്തിൽ ഈ സംഗമം രൂപപ്പെടും. ഇതിന്റെ ഗുണം എല്ലാ രാശിക്കാരിലും ഉണ്ടാകും.
ഈ സമയത്ത് കൂടുതൽ തിളങ്ങുന്ന 3 രാശികളുണ്ട്. അവർക്ക് തൊഴിൽ, ബിസിനസ്സ് എന്നിവയിൽ പുരോഗതിയുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
തുലാം (Libra): മഹാലക്ഷ്മി രാജയോഗം ഇവർക്ക് അനുകൂലമായിരിക്കും. കാരണം ഈ രാജയോഗം ഇവരുടെ കർമ്മ ഭവനത്തിലാണ് രൂപപ്പെടാൻ പോകുന്നത്. ഈ കാലയളവിൽ നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും പുരോഗതി കൈവരിക്കാൻ കഴിയും, ജോലിയില്ലാത്തവർക്കും ജോലി ലഭിക്കും, ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, ധനനേട്ടം ഉണ്ടാകും, നിങ്ങളുടെ വ്യക്തിജീവിതം മുമ്പത്തേക്കാൾ മികച്ചതായിരിക്കും, ബിസിനസുകാർക്ക് നല്ല ലാഭം, ബിസിനസ്സ് വിപുലീകരിക്കും
വൃശ്ചികം (Scorpio): ഇവർക്കും മഹാലക്ഷ്മി രാജയോഗം ശുഭകരമായിരിക്കും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിൻ്റെ ഒമ്പതാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഈ കാലയളവിൽ ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും, ജോലിയുള്ളവർക്ക് ഈ കാലയളവിൽ കഠിനാധ്വാനം ചെയ്യേണ്ടി വരും അതിന്റെ ഫലം അവർക്ക് ലഭിക്കും, ഭാഗ്യം അനുകൂലിക്കും, ഈ സമയത്ത് ബിസിനസുകാർക്ക് ലാഭം നേടാനാകും, പങ്കാളിയുമായുള്ള ബന്ധം അനുകൂലമായിരിക്കും, ആരോഗ്യം മികച്ചതായിരിക്കും, രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാൻ യോഗം
മേടം (Aries): മഹാലക്ഷ്മി രാജയോഗം ഇവർക്കും വൻ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്, അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ഭൗതിക സുഖങ്ങൾ ലഭിച്ചേക്കും, വാഹനം, സ്വത്ത് എന്നിവ വാങ്ങാൻ യോഗം, ഈ കാലയളവിൽ നിങ്ങൾക്ക് നല്ല സാമ്പത്തിക നേട്ടം ലഭിക്കും, കുടുംബത്തിൽ സന്തോഷം ഉണ്ടാകും, ആത്മവിശ്വാസം വർധിക്കും, റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ഉള്ളവർക്ക് നല്ല നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ അമ്മയുമായുള്ള ബന്ധം മികച്ചതായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)