Chandrayaan 3 : ചന്ദ്രനെ അടുത്തിറയാൻ ഇന്ത്യയുടെ ചന്ദ്രയാൻ 3 ഇന്ന് പറന്നുയരും; ഇസ്രോയുടെ സ്വപ്നദൗത്യം എപ്പോൾ എവിടെ കാണാം?
ചന്ദ്രപഠനത്തിനായിട്ടുള്ള ഇന്ത്യയുടെ ചന്ദ്രയാന്റെ മൂന്നാം ദൗത്യം ഇന്ന് പറന്നുയരും. ചന്ദ്രനിൽ ലാൻഡർ ഇറങ്ങുമ്പോൾ ഉണ്ടായ ചെറിയ പിഴവിൽ പരാജയപ്പെട്ട ചന്ദ്രയാൻ 2 നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടാണ് ഇന്ത്യൻ ഗവേഷകരുടെ അടുത്ത സ്വപ്നദൗത്യം ഇന്ന് പറന്നുയരുന്നത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചാന്ദ്രയാൻ 3 ദൗത്യം പറന്നുയരുക
ഇസ്രോയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം തൽസമയം കാണാൻ സാധിക്കുന്നതാണ്.
ജൂലൈ 14 ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം
2148 കിലോ ഭാരം വരുന്ന പ്രൊപൾഷൺ മൊഡ്യൂൾ, 1752 കിലോ വരുന്ന ലാൻഡെർ മൊഡ്യൂൾ അടങ്ങുന്ന ആകെ 3900 കിലോയാണ് ചന്ദ്രയാൻ പേടകത്തിന്റെ ഭാരം.
എൽവിഎം3-എം4 റോക്കറ്റിലൂടെയാണ് ചന്ദ്രയാൻ വിക്ഷേപണം ചെയ്യുക. 14 ദിവസത്തെ മിഷനാണ് ചന്ദ്രയാൻ