Chaturgrahi Yoga: ചിങ്ങരാശിയിൽ ചതുർഗ്രഹി യോഗം; ഈ 3 രാശിക്കാർക്ക് വൻ ധനനേട്ടം!

Thu, 27 Jul 2023-10:46 am,

ആഗസ്റ്റ് 17 ന് ചിങ്ങത്തിൽ ചതുർഗ്രഹി യോഗം രൂപം കൊള്ളും. ശുക്രൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾ ചേർന്നാണ് ഈ യോഗമുണ്ടാകുന്നത്. ഈ യോഗം എല്ലാ രാശിക്കാരെയും ബാധിക്കും.

ഈ മൂന്ന് രാശിക്കാർക്ക് ഈ യോഗത്താൽ പുരോഗതിക്കും ലാഭത്തിനും സാധ്യതയുണ്ട്. ആ മൂന്ന് ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...

 

ഇടവം (Taurus): ചതുർഗ്രഹി യോഗത്തിലൂടെ ഇടവം രാശിക്കാർക്കും വളരെയധികം ഗുണം ലഭിക്കും. ഈ യോഗം ഈ രാശിക്കാരുടെ ജാതകത്തിന്റെ നാലാം ഭാവത്തിലാണ് രൂപപ്പെടുന്നത് അതിനാൽ നിങ്ങളുടെ ശാരീരിക സുഖങ്ങൾ വർദ്ധിക്കും. ഈ കാലയളവിൽ ഒരു വസ്തുവോ വാഹനമോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാം. വീട്ടിലെ പഴയ കാര്യങ്ങൾ പരിഹരിക്കപ്പെടും. മാധ്യമങ്ങൾ, സ്വത്ത്, റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ ഇവന്റ് മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകൾക്ക് ഈ കാലയളവിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

മിഥുനം (Gemini):  മിഥുന രാശിക്കാരുടെ സംക്രമ ജാതകത്തിന്റെ മൂന്നാം ഭാവത്തിലാണ് ഈ ശുഭകരമായ യോഗം രൂപപ്പെടാൻ പോകുന്നത്. ഇതുമൂലം നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. വിദേശത്ത് ബിസിനസ് ബന്ധമുള്ളവർക്ക് ഈ സമയം വളരെ നല്ലതായിരിക്കും. സഹോദരങ്ങളിൽ നിന്നും സഹകരണം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അവസാനിക്കും.

 

ധനു (Sagittarius):  ധനു രാശിക്കാർക്ക് ചതുർഗ്രഹി യോഗത്തിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കും. ജാതകരുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. ഇത് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവന്നേക്കാം. നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണം വർദ്ധിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാണ് അവസരം ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ ചില പരിപാടികൾ നടക്കും. വിദ്യാർത്ഥികൾക്ക് ഈ കാലഘട്ടം അനുകൂലമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link