Cheapest luxury cars in India: ബി‌എം‌ഡബ്ല്യു, മെഴ്‌സിഡസ് ബെൻസ്, ഔഡി; ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ആഡംബര കാറുകൾ

Mon, 30 Jan 2023-12:29 pm,

ബി4 അൾട്ടിമേറ്റ് എന്ന ഒറ്റ വേരിയന്റിലാണ് വോൾവോ XC40 വരുന്നത്. 45.90 ലക്ഷമാണ് വോൾവോ XC40 ന്റെ വില.

189 ബിഎച്ച്‌പി പവറും 280 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് മിനി കൂപ്പറിന് കരുത്തേകുന്നത്. വെറും 6.7 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് കഴിയും. 40 ലക്ഷം രൂപയാണ് വില.

മെഴ്‌സിഡസ് ബെൻസ് എ ക്ലാസ് ലിമോസിൻ 2021 മാർച്ചിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. A200, A200d, A35 4Matic എന്നീ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. 42 ലക്ഷം രൂപയാണ് മെഴ്‌സിഡസ് ബെൻസ് എ ക്ലാസ് ലിമോസിന്.

നൂതന ഡ്രൈവിംഗ് ഡൈനാമിക്‌സും കൂപ്പെ ഡിസൈനും ഒന്നിക്കുന്ന ലക്ഷ്വറിയുമായാണ് ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ വരുന്നത്. 41.5 ലക്ഷം രൂപയാണ് ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ വില.

നിലവിലെ ഔഡി എ4 ലക്ഷ്വറി സെഡാൻ 2021-ൽ ആണ് കമ്പനി പുറത്തിറക്കിയത്. 40TFSI പ്രീമിയം പ്ലസ്, 40TFSI ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളിൽ ഈ കാർ ലഭ്യമാകുന്നു. 43.85 ലക്ഷമാണ് ഔഡി എ4 ലക്ഷ്വറി സെഡാന്റെ വില.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link