Chhattisgarh Naxal Attack: മാവോയിസ്‌റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട വീര സൈനികര്‍ക്ക് ആദരാഞ്ജലി അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
മാവോയിസ്‌റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ വീരതയ്ക്ക് മുന്നിൽ രാജ്യം അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ.
രാജ്യം നിങ്ങളുടെ വീരബലിദാനത്തിനും ധൈര്യത്തിനും മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നു.രാജ്യം മുഴുവൻ നിങ്ങളുടെ വീരബലിദാനത്തിന് മുന്നിൽ ശിരസ്സ് നമിക്കുകയും ഒപ്പം ദു:ഖാർത്തരായ കുടുംബത്തിന് എല്ലാ പിന്തുണയുമർപ്പിക്കുകയാണ്. നിങ്ങളുടെ ബലിദാനം രാജ്യം ഒരിയ്ക്കലും മറക്കില്ല, അശാന്തിയ്ക്കതിരായ ഈ പോരാട്ടത്തിന് അന്ത്യം കുറിയ്ക്കും.. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
തിങ്കളാഴ്ച രാവിലെ റായ്പൂരിൽ വിമാനമിറങ്ങിയ അമിത് ഷാ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭഗലുമായി സ്ഥിതിഗതികൾ ചർച്ചചെയ്തിരുന്നു. ഉന്നത സേനാ ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി.
ഞായറാഴ്ച സുക്മാ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിൽ നടന്ന മാവോയിസ്‌റ്റ് ആക്രമണത്തിൽ 22 സൈനികരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ 15 ഭീകരരും കൊല്ലപ്പെട്ടു.
സുരക്ഷാ സംഘത്തിലുണ്ടായിരുന്ന ഒരു സൈനികനെ കാണ്മാനില്ല. ഈ സൈനികൻ മാവോയിസ്‌റ്റുകളുടെ കസ്റ്റ ഡി യിലാണ് എന്നാണ് സൂചനകള്‍..