CM Pinarayi Vijayan: ന്യൂയോർക്കിലെ ടൈംസ്ക്വയറിൽ അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

Mon, 12 Jun 2023-12:13 pm,

സംസ്ഥാനത്തെ വിവിധ വികസന പ്രവർത്തനങ്ങളെ കുറിച്ച് ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ പിണറായി വിജയൻ പ്രസം​ഗിച്ചു. കെ റെയിൽ പദ്ധതി യാഥാർഥ്യമാക്കും. പദ്ധതി ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വന്ദേഭാരത് ട്രെയിനിന്റെ വരവോടെ അതിവേഗ ട്രെയിനിന്റെ ആവശ്യകത ആളുകൾക്ക് മനസ്സിലായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിക്കാനുള്ള ശ്രമം തുടരുകയാണ്. കെ റെയിലിനെ അട്ടിമറിക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ട്.

സിൽവർ ലൈനിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിൽ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാലാണ് കെ റെയിൽ ഇപ്പോൾ യാഥാർഥ്യമാവാത്തതെന്നും എന്നാൽ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

അമേരിക്കയിലെ മലയാളി നിക്ഷേപകർ, പ്രമുഖ മലയാളി വ്യവസായികൾ, ഐടി വിദഗ്ധർ, വിദ്യാർഥികൾ, വനിത സംരംഭകർ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുകയാണ്.

14ന് മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിലെ ഹവാനയിലേക്ക് തിരിക്കും. 15,16 തിയതികളിൽ ഹവാനയിലെ വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link