Chilli Peppers: എരിപൊരി മാത്രമല്ല മുളക്; നിരവധി ഗുണങ്ങളും ഉണ്ട്
റിപ്പോർട്ടുകൾ പ്രകാരം, മുളകിൽ കാണപ്പെടുന്ന ക്യാപ്‌സൈസിൻ എന്ന രാസവസ്തുവാണ് പ്രധാനമായും എരിവിന് കാരണമാകുന്നത്. മുളക് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും ഗുണം ചെയ്യുമെന്നും വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്.
പഠനങ്ങൾ അനുസരിച്ച്, വേദനസംഹാരികൾ പോലെ പ്രവർത്തിക്കുന്ന ഒപിയേറ്റ് പോലുള്ള രാസവസ്തുക്കളായ എൻഡോർഫിനുകളുടെ പ്രഭാവം മുളകിൽ ഉണ്ട്. ഇത് വേദനയുണ്ടാക്കുന്ന റിസപ്റ്ററുകളെ താൽക്കാലികമായി നിർജ്ജീവമാക്കിയേക്കാം.
മുളക് ശരീരത്തിലെ വിറ്റാമിൻ സി, വിറ്റാമിൻ ബി6, വൈറ്റമിൻ എ തുടങ്ങിയ നിരവധി വിറ്റാമിനുകളും ധാതുക്കളും, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വർധിപ്പിക്കാൻ സഹായിക്കും.
വിശപ്പ് കുറയ്ക്കുകയും കൊഴുപ്പ് കത്തുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ ക്യാപ്‌സൈസിൻ എന്ന രാസവസ്തുവിന് കഴിയുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കലോറി ഉപഭോഗം കുറയ്ക്കാനും ഇതിന് കഴിയും.
എന്നിരുന്നാലും, മുളക് എല്ലാവർക്കും ഗുണകരമല്ല. ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) ബാധിച്ച ആളുകൾക്ക് മുളകിന്റെ ഉപയോഗം രോഗലക്ഷണങ്ങൾ വഷളാക്കുകയും വയറിളക്കത്തിന് കാരണമാവുകയും ചെയ്യും. ഇത് വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമാകും. മുളക് കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കുന്നതായി ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.