Chittippara: ചിട്ടിപ്പാറ കാണാത്തവരുണ്ടോ? ഇതാ അനന്തപുരിയുടെ മീശപ്പുലിമല

Fri, 23 Jun 2023-10:44 pm,

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 800 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പാറയാണ് ചിട്ടിപ്പാറ. തിരുവനന്തപുരത്തിന്റെ മീശപ്പുലിമല എന്നാണ് ചിറ്റിപ്പാറ അറിയപ്പെടുന്നത്.

മലയടിയിലുള്ള ആയിരവല്ലി ക്ഷേത്രത്തിൽ നിന്ന് വെറും 15 മിനിറ്റ് നടന്ന് മുകളിലേക്ക് കയറിയാൽ ചിട്ടിപ്പാറയിൽ എത്താം.

മനോഹരമായ സൂര്യോദയവും അസ്തമയവും കാണാന്‍ പറ്റിയ സ്ഥലമാണ് ചിറ്റിപ്പാറ. അധികം ആയാസമില്ലാതെ കയറിച്ചെല്ലാവുന്ന ഇടവും കൂടിയാണിത്.

360 ഡിഗ്രി കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് വേണ്ടി ചിറ്റിപ്പാറ ഒളിച്ചു വെച്ചിരിക്കുന്നത്. പ്രധാന ടൂറിസം കേന്ദ്രമല്ലാത്തതിനാല്‍ തന്നെ ഇവിടെ സൗകര്യങ്ങള്‍ കുറവാണ്.

 നെടുമങ്ങാട് താലൂക്കിലാണ് ചിറ്റിപ്പാറ സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം-പൊന്മുടി റൂട്ടില്‍ തൊളിക്കോടിന് ശേഷം ഇരുതലമൂലയില്‍ നിന്ന് വലത്തേയ്ക്ക് ഏകദേശം രണ്ട് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ആയിരവല്ലി ക്ഷേത്രത്തിലെത്താം.

ഇവിടെ വാഹനം നിര്‍ത്തി 15 മിനിട്ട് മുകളിലേയ്ക്ക് നടന്നാല്‍ ചിറ്റിപ്പാറയിലെത്താം. രാവിലെ 5.45നും 6.45നും ഇടയില്‍ ചിറ്റിപ്പാറയിലെത്തിയാല്‍ മനോഹരമായ സൂര്യോദയം ആസ്വദിക്കാം. വൈകുന്നേരമെങ്കിൽ 3 മണിയ്ക്കും 6 മണിയ്ക്കും ഇടിയില്‍ പാറമുകളിലെത്താം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link