Choi Soon-Hwa: ഏജ് ഇസ് ജസ്റ്റ് എ നമ്പർ; മിസ് യൂണിവേഴ്സ് റാമ്പിൽ തിളങ്ങി 81കാരി
മിസ് യൂണിവേഴ്സ് കൊറിയ മത്സരത്തിൽ പങ്കെടുക്കുന്ന ചോയി സൂൻ-ഹ്വായ്ക്ക് വയസ് 81. മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് സൂൻ.
കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ മത്സരബുദ്ധിയും ഊർജ്ജസ്വലതയും സൗന്ദര്യവും ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. മാത്രമല്ല, ബെസ്റ്റ് ഡ്രസ്സർ അവാർഡും നേടി.
വളരെ ആരോഗ്യകരമായ ജീവിത രീതി പിന്തുടരുക എന്നതാണ് ചോയിയുടെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം.
ആരോഗ്യമേഖലയിലായിരുന്നു സൂൻ ജോലി ചെയ്തിരുന്നത്. വിരമിച്ച ശേഷം 70ാമത്തെ വയസ്സ് മുതലാണ് മോഡലിങ്ങിലേക്ക് തിരിയുന്നത്.
1952ലാണ് ആദ്യമായി മിസ് യൂണിവേഴ്സ് കൊറിയ മത്സരം നടക്കുന്നത്. അതിനും എട്ടു വർഷം മുമ്പാണ് സൂൻ ജനിക്കുന്നത്.
വിജയിക്കുക എന്നതിനെക്കാൾ ആളുകൾക്ക് പ്രചോദനമാവുക എന്നതായിരുന്നു സൂനിന്റെ ലക്ഷ്യം.