Cholesterol: കൊളസ്ട്രോൾ... ഹൃദ്രോഗങ്ങളിലേക്കുള്ള പ്രധാന വാതിൽ; കാരണങ്ങൾ അറിയാം, പ്രതിരോധിക്കാം
ഉയർന്ന കൊളസ്ട്രോൾ ജനിതകപരമായി ഉണ്ടാകാം. നിങ്ങളുടെ രക്ത ബന്ധത്തിൽപ്പെട്ട വ്യക്തികളിൽ ഉയർന്ന കൊളസ്‌ട്രോളിൻറെ ചരിത്രമുണ്ടെങ്കിൽ, അത് നിങ്ങളിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.
പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കുന്നതിന് കാരണമാകും. വ്യായാമക്കുറവ്, പുകവലി തുടങ്ങിയ ചില ജീവിതശൈലി ഘടകങ്ങളും ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാൻ കാരണമാകുന്നു.
ഫാമിലി ഹൈപ്പർ കൊളസ്ട്രോളീമിയയും അപൂർവ സന്ദർഭങ്ങളിൽ ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്നു. ഈ ജനിതക വൈകല്യം നിങ്ങളുടെ ശരീരത്തെ എൽഡിഎൽ നീക്കം ചെയ്യുന്നതിൽ നിന്ന് തടയുന്നു.
പ്രമേഹം, ഹൈപ്പോതൈറോയിഡിസം എന്നിവ പോലുള്ള മറ്റ് ആരോഗ്യ അവസ്ഥകളും ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകുന്നതിനും അനുബന്ധ സങ്കീർണതകൾ ഉണ്ടാകുന്നതിനും ഉള്ള അപകടസാധ്യത വർധിപ്പിക്കുന്നു.