Choline Rich Foods: തലച്ചോറിന്റെ മുതൽ കരളിന്റെ വരെ ആരോ​ഗ്യം; പോഷകഗുണമുള്ള കോളൈൻ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കാം

Thu, 13 Oct 2022-9:13 am,

അണ്ടിപ്പരിപ്പ് കോളൈൻ സമ്പന്നമായ ഭക്ഷണമാണ്. മുഴുവൻ രൂപത്തിലായാലും ബട്ടർ രൂപത്തിലായാലും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

പച്ച നിറത്തിലുള്ള പച്ചക്കറികളിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും സസ്യ പ്രോട്ടീനും കൂടുതലാണ്. കൂടാതെ അവയിൽ കോളൈൻ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്.

സസ്യാധിഷ്ഠിത പ്രോട്ടീന്റെ പ്രധാന സ്രോതസ്സുകളിലൊന്നാണ് സോയ പാലിൽ നിന്നുണ്ടാക്കുന്ന ടോഫു. സസ്യാഹാരികളായ ആളുകൾക്ക് ഇത് പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. സോയ, ടോഫു എന്നിവയിൽ കോളൈൻ മികച്ച അളവിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് സോയ പാലിൽ ഏകദേശം 81.7 മില്ലിഗ്രാം കോളൈൻ പോഷകം അടങ്ങിയിട്ടുണ്ട്.

ബീൻസ് എല്ലാ വെഗാൻ, നോൺ-വെഗാൻ ഡയറ്റുകളിലും നിർദേശിക്കുന്ന ഒന്നാണ്. ബീൻസിൽ വലിയ അളവിൽ കോളൈൻ പോഷകം അടങ്ങിയിട്ടുണ്ട്.

ക്വിനോവ സമ്പൂർണ്ണ പ്രോട്ടീന്റെ ഉറവിടമാണ്. സസ്യാഹാരം കഴിക്കുന്നവർക്ക് ഇത് വളരെ പ്രയോജനകരമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link