Cibil score and Personal Loan: എങ്ങിനെ നിങ്ങൾക്കൊരു പേഴ്സണൽ ലോണിന് അപേക്ഷിക്കാം?
ഇന്ത്യയിലെ ബാങ്കുകൾ ഉൾപ്പെടെ വായ്പ നൽകുന്ന സ്ഥാപനങ്ങൾ അംഗങ്ങളായിട്ടുള്ളു സ്ഥാപനമാണ് സിബിൽ അഥവാ ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യാ) ലിമിറ്റഡ്
ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിക്ക് വായ്പ നൽകണോ വേണ്ടയോ എന്ന് ധനകാര്യ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.വ്യക്തികൾക്കും തങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ അന്വേഷണപ്രകാരം സിബിലിൽനിന്ന് ലഭ്യമാകും.
ഒരാളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള സൂചകമാണ് ക്രെഡിറ്റ് സ്‌കോർ. വായ്പ നൽകുന്ന സ്ഥാപനത്തിന് നിങ്ങൾ ഉണ്ടാക്കിയേക്കാവുന്ന റിസ്‌ക് ഇതിലൂടെ സൂചിപ്പിക്കപ്പെടുന്നു. ഇന്ത്യയിൽ ക്രെഡിറ്റ് ഇൻഫർമേഷൻ ഏജൻസിയായ സിബിൽ ആണ് വായ്പാദാതാക്കൾക്കുവേണ്ടി കസ്റ്റമറുടെ ക്രെഡിറ്റ് സ്‌കോർ നിർണയിക്കുന്നത്
ക്രെഡിറ്റ് സ്‌കോർ താഴ്ന്നവരുടെ അപേക്ഷ തള്ളും. മൂന്നക്ക നമ്പറുകളാണ് സ്‌കോറായി നൽകുന്നത്. വരുത്തുന്ന ഓരോ പിഴവിനും പോയിന്റ് കുറയും. 300 മുതൽ 900 വരെയാണ് സിബിൽ നൽകുന്ന പരിധി . ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യം ബാങ്കുകളും അനുവദിക്കുന്ന ലോണുകളിൽ 90 ശതമാനവും സിബിൽ ക്രെഡിറ്റ് സ്‌കോർ 700നു മുകളിലുള്ളവർക്കാണ്.
എടുക്കുന്ന ലോണുകൾ കൃത്യമായി അടക്കുക(കൃത്യസമയത്ത്),കൃത്യസമയത്ത് ക്ലോസ് ചെയ്യുക. ക്രെഡിറ്റ് കാർഡ് ബില്ലുകൾ പെൻഡിങ്ങ് വരുത്താതിരിക്കുക. സ്‌കോർ 700 ഓ മുകളിലെങ്കിൽ ഒരാൾ തന്റെ വായ്പ നന്നായി കൈകാര്യം ചെയ്യുന്നുവെന്നാണ്. 750നു മേലുള്ള ക്രെഡിറ്റ് സ്‌കോർ ഉണ്ടെങ്കിൽ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാകാനിടയുണ്ട്.