Cinnamon Coffee: വയറിലെ കൊഴുപ്പ് സിംപിളായി കുറയ്ക്കാം... കറുവപ്പട്ട ഇങ്ങനെ കഴിക്കൂ!
കറുവപ്പട്ട കാപ്പി രുചികരവും ആരോഗ്യപ്രദവുമായ ഒരു പാനീയമാണ്. സാധാരാണ കട്ടൻ കാപ്പിയിൽ ഒരു സ്പൂൺ കറുവപ്പട്ട പൊടി ചേർത്താൽ മതി. ഇത് എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് നോക്കാം.
കറുവപ്പട്ട കാപ്പി വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ കറുവപ്പട്ട മികച്ചതാണ്.
കറുവപ്പട്ട ആൻറി ഓക്സിഡൻറ് ഗുണങ്ങളാൽ സമ്പന്നമാണ്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.
കറുവപ്പട്ടയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)