Citroen C3: ഇന്ത്യയിൽ സിട്രോൺ സി3 കാറുകളുടെ വില വർധിക്കും; പുതിയ വിലകൾ അറിയാം
പുതിയ സിട്രോൺ സി3യുടെ വില 2023 മാർച്ചിൽ 6.16 ലക്ഷം രൂപയിൽ (എക്‌സ്-ഷോറൂം) ആരംഭിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ഒമ്പത് മാസത്തിനുള്ളിൽ അടിസ്ഥാന മോഡലിന്റെ വിലയിൽ 45,000 രൂപയുടെ വർധനവുണ്ടായെന്നാണ്.
സിട്രോൺ ഈ വർഷം രണ്ടാം തവണയാണ് സി3യുടെ വില ഉയർത്തുന്നത്. 2023 ന്റെ ആദ്യ മാസത്തിൽ വിലകൾ ഉയർത്തി. 27,500 രൂപ വരെയാണ് അന്ന് വർധിപ്പിച്ചത്.
18,000 രൂപയാണ് വീണ്ടും വർധിപ്പിച്ചിരിക്കുന്നത്. ടർബോ മോഡലുകൾക്ക് വില വർധിച്ചിട്ടില്ല. സിട്രോൺ സി3 ലൈവ് മോഡലുകളുടെ വില 6.16 ലക്ഷം മുതൽ ആരംഭിക്കുന്നു. അതേസമയം ടോപ്പ്-ടയർ ഫീൽ വൈബ് ഡിടി മോഡലിന് 7.38 ലക്ഷം രൂപയാണ് വില.
സിട്രോൺ സി3 ആർട്ടിക് വൈറ്റ്, സെസ്റ്റി ഓറഞ്ച്, പ്ലാറ്റിനം ഗ്രേ, സ്റ്റീൽ ഗ്രേ എന്നിങ്ങനെ കളർ ടോണുകളിലാണ് ലഭിക്കുന്നത്. 14 - 15 ഇഞ്ച് സ്റ്റീൽ വീലുകൾ, വലിയ വീൽ ആർച്ചുകൾ, ക്രോം ഫ്രണ്ട് ഗ്രിൽ എന്നിവയും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
രണ്ട് വ്യത്യസ്ത പെട്രോൾ എഞ്ചിനുകൾ സിട്രോൺ സി3ൽ ലഭ്യമാണ്. സിട്രോണിൽ നിന്നുള്ള സി3യുടെ സെവൻ സീറ്റർ വേരിയന്റ് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.