Benefits Of Coffee: കാപ്പി കുടിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കുമോ? അറിയാം കാപ്പിയെക്കുറിച്ച്
കാപ്പിയുടെ ഉപയോഗം പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു. ദിവസവും മൂന്ന് കപ്പ് കാപ്പി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹത്തിന്റെ ലക്ഷണങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നാണ് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ശരീരത്തിലെ കഫീന്റെ അളവ് കൂടുന്നതിനനുസരിച്ച് ടൈപ്പ് 2 പ്രമേഹത്തിനും പൊണ്ണത്തടിക്കും ഉള്ള സാധ്യത കുറയുന്നതായി ഗവേഷകർ കണ്ടെത്തി.
കാപ്പി കുടിക്കുന്നത് അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കഫീൻ മൂന്ന് ശതമാനം മുതൽ 11 ശതമാനം വരെ മെറ്റബോളിസം വർധിപ്പിക്കുന്നു. കാപ്പി കുടിക്കുന്നത് പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ് നിരവധി പഠനങ്ങൾ പറയുന്നത്.
കാപ്പി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും കൂടുതൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാനും സഹായിക്കുന്നു. കാപ്പി കുടിക്കുന്നത് ജങ്ക് ഫുഡ് കഴിക്കാനുള്ള ആസക്തി ഇല്ലാതാക്കുന്നു.
കഫീൻ കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ്, ഫൈബർ തുടങ്ങിയ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന വിവിധ ഘടകങ്ങളും കാപ്പിയിലുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.