Coffee Side Effects: കാപ്പി പ്രേമികളേ ശ്രദ്ധിക്കൂ... ഈ ദോഷഫലങ്ങൾ അറിയണം
ഭൂരിഭാഗം ആളുകളും ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് കാപ്പിയോടെയാണ്. കാപ്പി കുടിക്കുന്നത് ഊർജ്ജവും ഉന്മേഷവും നൽകാൻ സഹായിക്കുന്നു.
കാപ്പി അമിതമായി കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. കാപ്പി കുടിക്കുന്നതിൻറെ ദോഷഫലങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.
കാപ്പി കുടിക്കുന്നത് ചിലരിൽ നെഞ്ചുവേദനയ്ക്ക് കാരണമാകും. നെഞ്ചിൽ ഞെരുക്കവും വേദനയും അനുഭവപ്പെടും.
ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ കഫീൻ ഉപഭോഗം കുറയ്ക്കണം. ഇത് ശ്വാസതടസത്തിന് കാരണമാകും.
കഫീൻ തലച്ചോറിലും നാഡീവ്യൂഹത്തിലും ഹൃദയത്തിലും നേരിട്ട് സ്വാധീനം ചെലുത്തുന്നു. ഇത് ഹൃദയമിടിപ്പ് വർധിക്കുന്നതിന് കാരണമാകുന്നു.
കാപ്പി കുടിക്കുന്നത് പെട്ടെന്ന് ഊർജ്ജം നൽകുമെങ്കിലും പിന്നീട് ക്ഷീണം വർധിക്കും. കാപ്പി കുടിക്കുമ്പോൾ അഡ്രിനാലിൻ വർധിക്കുമെങ്കിലും കഫീൻറെ അളവ് കുറയുമ്പോൾ ക്ഷീണം ഉണ്ടാകും.