Oommen Chandy: ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കോൺ​ഗ്രസ് നേതാക്കൾ; കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുൽ ​ഗാന്ധി- ചിത്രങ്ങൾ

Tue, 18 Jul 2023-5:23 pm,

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ച് കോൺ​ഗ്രസ് നേതാക്കൾ.

ബെം​ഗളൂരുവിൽ ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ  രാഹുൽ ​ഗാന്ധിയും സോണിയ ​ഗാന്ധിയും മുതിർന്ന കോൺ​ഗ്രസ് നേതാക്കളും എത്തി.

കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ചാണ് സോണിയയും രാഹുലും മടങ്ങിയത്.

ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്.

അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു അദ്ദേഹം.

1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭയിലെത്തി.

രണ്ടു ടേമുകളിലായി ഏഴ് വർഷം മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി.

ബെംഗളൂരുവിലെ ആശുപത്രിയിൽ അർബുദത്തിന് ചികിത്സയിലിരിക്കെ പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മരണം.

അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവച്ചു.

പുതുപ്പള്ളിയിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.

ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് അവധിയും രണ്ട് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link