Curd benefits: തൈര് ശീലമാക്കാം ആരോഗ്യം സ്വന്തമാക്കാം; തൈരിന്റെ ഗുണങ്ങൾ അറിയാം
തൈരിലടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകള്‍ കുടലില്‍ ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
തൈരിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകള്‍ ശരീരത്തിലെ വിഷവസ്തുക്കളെ ചെറുക്കുവാനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്നു.
തൈരിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ശരീരത്തിന്റെ ഊര്‍ജവും കരുത്തും കൂട്ടുന്നു. ശാരീരിക ബലഹീനതകളെ മറികടക്കാനുള്ള നല്ല ഭക്ഷണമാണിത്.
തൈരില്‍ പാലിനെക്കാള്‍ കൂടുതല്‍ പ്രോട്ടീനുണ്ട്. ഇവ ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.
ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ പ്രോട്ടീന്‍ പ്രധാന പങ്ക് വഹിക്കുന്നു. തൈര് സ്ഥിരമായി കഴിക്കുന്നത് ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കും