Custard Apple: ദന്താരോഗ്യം ഈ ഇലകളിൽ ഭദ്രം; അറിയാം ഗുണങ്ങൾ
കസ്റ്റാർഡ് ആപ്പിളിൻറെ ഇലകൾക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
വീക്കം പോലുള്ള വിട്ടുമാറാത്ത രോഗസാധ്യതകളുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ കസ്റ്റാർഡ് ആപ്പിളിൻറെ ഇലകൾ മികച്ചതാണ്.
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്താൻ സഹായിക്കുന്നു. പ്രമേഹം നിയന്ത്രണവിധേയമാക്കുന്നതിന് ഇത് മികച്ചതാണ്. പ്രമേഹം നിയന്ത്രണത്തിലാക്കുന്നത് വഴി മോണവീക്കത്തിൽ നിന്നും ആശ്വാസം ലഭിക്കുന്നു.
വിറ്റാമിൻ എ, ഇ, സി എന്നിവയാൽ സമ്പന്നമാണ് കസ്റ്റാർഡ് ആപ്പിൾ ഇലകൾ. വിറ്റാമിൻ എ പല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. വിറ്റാമിൻ സി മോണയുടെ ആരോഗ്യത്തിന് ഉത്തമമാണ്.
വായിലെ അൾസറിനുള്ള ഒരു പ്രധാന കാരണം മലബന്ധവും ദഹനപ്രശ്നങ്ങളുമാണ്. കസ്റ്റാർഡ് ആപ്പിൾ ഇലകളിലെ നാരുകൾ ദഹനം മികച്ചതാക്കുന്നു. (Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.)