Cyclone Gulab | ആന്ധ്ര-ഒ‍ഡീഷ തീരങ്ങളിൽ വൻ നാശനഷ്ടം; ശക്തമായ മഴ തുടരുന്നു

Mon, 27 Sep 2021-12:31 pm,

​ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. കൊങ്കൺ മേഖലയിലും മഴ ശക്തമാണ്

ഗുലാബ് ചുഴലിക്കാറ്റ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഒഡീഷ-ആന്ധ്ര തീരം തൊട്ടത്. ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്

കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്

ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലും മഴ ശക്തമാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

അതേസമയം, പസഫിക് സമുദ്രത്തിൽ ശക്തമായി തുടരുന്ന മിണ്ടുല്ലെ ചുഴലിക്കാറ്റ് ബം​ഗാൾ ഉൾക്കടലിൽ പ്രവേശിച്ച് വീണ്ടും ന്യൂന മർദത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link