Horoscope January 5 Sunday: മിഥുനം രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും വിജയം, കർക്കടക രാശിക്കാർക്ക് ​ഗുണദോഷസമ്മിശ്രം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Sun, 05 Jan 2025-6:15 am,

മേടം (Aries): മേടം രാശിക്കാർക്ക് കാര്യവിജയം, ധനയോഗം എന്നിവ ഉണ്ടാകും. ദിവസത്തിൻറെ രണ്ടാം പകുതി അനുകൂലമല്ല. പകൽ ഒരു മണിക്ക് ശേഷം കാര്യതടസം, അനാവശ്യ ചിലവ്, ധനനഷ്ടം എന്നിവ ഉണ്ടാകും.

ഇടവം (Taurus): ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, ആരോഗ്യം, മത്സര വിജയം എന്നിവ കാണുന്നു. തടസങ്ങൾ മാറും.

മിഥുനം (Gemini): മിഥുനം രാശിക്കാർക്ക്  ദിവസത്തിൻറെ ആദ്യ ഭാഗം അനുകൂലമല്ല. കാര്യതടസം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ അലട്ടും. പകൽ ഒരു മണിക്ക് ശേഷം കാര്യ വിജയം, മത്സര വിജയം എന്നിവ കാണുന്നു.

കർക്കടകം (Cancer): കാര്യ പരാജയം, ആരോഗ്യപ്രശ്നങ്ങൾ, നഷ്ടം, ശത്രുശല്യം എന്നിവയ്ക്ക് സാധ്യത. പകൽ ഒരു മണിക്ക് ശേഷം ഗുണദോഷസമ്മിശ്ര ദിനം ആയിരിക്കും.

ചിങ്ങം (Leo): ദിവസത്തിൻറെ ആദ്യപകുതി ചിങ്ങം രാശിക്കാർക്ക് അനുകൂല ദിവസമാണ്. കാര്യവിജയം, അംഗീകാരം എന്നിവയുണ്ടാകും. പകൽ ഒരു മണിക്ക് ശേഷം കാര്യ പരാജയം, ധനനഷ്ടം, ശത്രുശല്യം എന്നിവയ്ക്ക് സാധ്യത.

കന്നി (Virgo): കന്നി രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യ വിജയം, പ്രവർത്തന നേട്ടം, അംഗീകാരം, പ്രവർത്തന വിജയം എന്നിവ ഉണ്ടാകും. യാത്രകൾ ലക്ഷ്യം കാണും.

തുലാം (Libra): തുലാം രാശിക്കാർക്ക് ദിവസത്തിൻറെ ആദ്യപകുതി മോശമാണ്. കാര്യതടസം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. പകൽ ഒരു മണിക്ക് ശേഷം സമയം നല്ലതാകും. കാര്യവിജയം, സുഹൃത്തുക്കളുമായി കൂടിച്ചേരൽ, യാത്രാ വിജയം എന്നിവ ഉണ്ടാകും.

വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർക്ക് ഇന്ന് മോശം ദിവസമാണ്. കാര്യതടസം, അലച്ചിൽ, അനാവശ്യ ചിവലുകൾ എന്നിവ ഉണ്ടാകും. ഇന്നത്തെ ദിവസം വളരെ ദുരിതം നിറഞ്ഞതായിരിക്കും.

ധനു (Sagittarius): ധനു രാശിക്കാർക്ക് കാര്യവിജയം, ധനലാഭം എന്നിവ ഉണ്ടാകും. പകൽ ഒരു മണിക്ക് ശേഷം സമയം മോശമാണ്. സ്വസ്തതക്കുറവ്, യാത്രാതടസം എന്നിവ ഉണ്ടാകും.

മകരം (Capricorn): മകരം രാശിക്കാർക്ക് ദിവസത്തിൻറെ ആദ്യ പകുതി മോശമാണ്. ശത്രുക്കളുടെ ഉപദ്രവമുണ്ടാകും. പകൽ ഒരു മണിക്ക് ശേഷം സമയം അനുകൂലമാകും.

കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു. പകൽ ഒരു മണിക്ക് ശേഷം സമയം മോശമാകും. കലഹം, തർക്കം എന്നിവ ഉണ്ടാകാം.

മീനം (Pisces): മീനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമല്ല. കാര്യപരാജയം, ധനനഷ്ടം, പാഴ് ചിലവ് എന്നിവ ഉണ്ടാകും. അസുഖങ്ങൾ അലട്ടും. പകൽ ഒരു മണിക്ക് ശേഷം സമയം അനുകൂലമാകും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link